ബലാത്സംഗക്കേസിലെ ഇരയെ ഗര്‍ഭിണിയാക്കിയ പൊലീസുകാരൻ റിമാൻഡിൽ
text_fieldsമംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ശിവരാജിനെ കോടതി റിമാൻഡ് ചെയ്തു. ശിവരാജിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്റ്റുചെയ്തത്. ശിവരാജിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിെൻറ ഗൗരവം കണക്കിലെടുത്ത് വെസ്റ്റേണ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ.ജി.പി) ദേവജ്യോതിറെയും ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെയും കടബ പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

