Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്ലസ്​ വൺ: ജില്ലയിൽ...

പ്ലസ്​ വൺ: ജില്ലയിൽ ശേഷിക്കുന്നത്​ 3239 സീറ്റ്​; സമ്പൂർണ എ പ്ലസുകാർക്കും നിരാശ

text_fields
bookmark_border
image
cancel

കാസർകോട്​: പ്ലസ്​ വൺ പ്രവേശനത്തി​െൻറ ആദ്യ അലോട്ട്​മെൻറായപ്പോൾ ജില്ലയിൽ ശേഷിക്കുന്നത്​ 3239 സീറ്റ്​ മാത്രം. ഏകജാലക പ്രവേശനം വഴി 104 സ്​കൂളുകളിലായി ആകെ 12,938 സീറ്റാണ്​ ജില്ലയിലുള്ളത്​. ഇതിൽ 9699 സീറ്റിലേക്കാണ്​ ഒന്നാം അലോട്ട്​മെൻറ്​ പ്രകാരമുള്ള പ്രവേശനം​.

ജില്ലയിൽ ഇത്തവണ 19,653 പേരാണ്​ ഏകജാലകം വഴി അപേക്ഷിച്ചത്​. ഇതിൽ ആദ്യ അലോട്ട്​മെൻറിൽ 9954 പേരും പുറത്തായി. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റിലാണ്​ ഇനി ആകെയുള്ള പ്രതീക്ഷ. പട്ടികജാതി-വർഗം, മുന്നാക്ക വിഭാഗം തുടങ്ങിയ സംവരണ സീറ്റുകളിൽ കാര്യമായ ഒഴിവുണ്ട്​. പൊതുവിഭാഗത്തിൽ ജില്ലയിലുള്ള 5558 സീറ്റുകളിലും ഒന്നാം അലോട്ട്​മെൻറ്​ പ്രകാരമുള്ള പ്രവേശന പ്രക്രിയ തുടങ്ങി​. ഇഷ്​ട ഒപ്​ഷനും ഇഷ്​ട സ്​കൂളും കിട്ടാത്തതി​െൻറ നിരാശയിലാണ്​ കുട്ടികളും രക്ഷിതാക്കളും. എസ്​.എസ്​.എൽ.സി പരീക്ഷയിൽ 99.74 ശതമാനം വിജയം നേടി കാസർകോട്​ റെക്കോഡ്​ ജയം നേടിയ വർഷമാണിത്​. 4366 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. കഴിഞ്ഞവർഷം 1685 പേരായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയിരുന്നത്​. ഫുൾ എ പ്ലസുകാരുടെ എണ്ണം കുത്തനെ കൂടിയതിനാൽ പ്ലസ്​ വൺ പ്രവേശനത്തിലും കടുത്ത പ്രതിസന്ധിക്ക്​ കാരണമായി. ജില്ലയിൽ 19287 പേരാണ്​ ഇത്തവണ ഉപരിപഠനത്തിന്​ യോഗ്യത നേടിയത്​. എന്നാൽ, പ്ലസ് ​വൺ ​അപേക്ഷകരാക​ട്ടെ 19653 ആണ്​.

ആളില്ലാതെ സംവരണ സീറ്റുകൾ

ജില്ലയിൽ പട്ടികജാതി വിഭാഗത്തിലാണ്​ ഏറ്റവും കൂടുതൽ സീറ്റ്​ ഒഴിവുള്ളത്​- 1132 എണ്ണം. മൊത്തം 1714 സീറ്റിൽ 582 എണ്ണത്തിലാണ്​ ആദ്യ അലോട്ട്​മെൻറിൽ നികത്തിയത്​. പട്ടികവർഗ വിഭാഗത്തിൽ 613 സീറ്റ്​ ഒഴിവുണ്ട്​. 1214 സീറ്റിൽ 601 എണ്ണമാണ്​ നികത്താനായത്​. ഭാഷ ന്യൂനപക്ഷ സംവരണ സീറ്റിൽ ഒരു സീറ്റ്​ മാത്രമാണ്​ ശേഷിക്കുന്നത്​. കുടുംബി വിഭാഗത്തിലെ ആകെയുള്ള 158 സീറ്റിലും ആരുമെത്തിയില്ല. മുന്നാക്ക സംവരണ വിഭാഗത്തിൽ 537 സീറ്റ്​ ഒഴിവുണ്ട്​. ജില്ലയിൽ ഇവർക്കായുള്ള 1026ൽ 489 എണ്ണത്തിലേ അപേക്ഷകരുള്ളൂ.

ഈഴവ, തീയ, ബില്ലവ വിഭാഗത്തിൽ 855 സീറ്റാണ്​ ജില്ലയിലുള്ളത്​. ഇതിൽ 844 സീറ്റിലും ആദ്യ അലോട്ട്​മെൻറിൽ ഇടംപിടിച്ചു. ശേഷിക്കുന്നത്​ 11 സീറ്റാണ്​. മുസ്​ലിം വിഭാഗത്തിലെ 684 സീറ്റിലും ആളായി. എൽ.സി, എസ്​.ഐ.യു.സി, ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 291 സീറ്റ്​ ബാക്കിയുണ്ട്​. ഇവർക്കായി മാറ്റിവെച്ച 342ൽ 51സീറ്റിലേ കുട്ടികൾ എത്തിയുള്ളൂ. ക്രിസ്​ത്യൻ ഒ.ബി.സി വിഭാഗത്തിൽ 129 സീറ്റ്​ ബാക്കിയുണ്ട്​. 158ൽ 29 പേരേ ഒന്നാം അലോട്ട്​മെൻറിൽ ഉൾപ്പെട്ടിട്ടുള്ളൂ. ഹിന്ദു ഒ.ബി.സിയിൽ 342ൽ 340ഉം പൂർത്തിയായി. ഭിന്നശേഷി വിഭാഗത്തിൽ 161, കാഴ്​ചയില്ലാത്തവർ 26, ധീവര 61, വിശ്വകർമ 13, കുശവ 104 എന്നിങ്ങനെയാണ്​ മറ്റ്​ സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം.

എയ്​ഡഡ്​, കമ്യൂണിറ്റി, അൺ എയ്​ഡഡ്​

ആദ്യ അലോട്ട്​മെൻറിൽ ബാക്കിയുള്ള സീറ്റിനു പുറമെ എയ്​ഡഡ്​ സ്​കൂളിലെ മാനേജ്​മെൻറ്​, കമ്യൂണിറ്റി സീറ്റുകളിലാണ്​ വിദ്യാർഥികൾക്കുള്ള പ്രതീക്ഷ.

ഇത്​ രണ്ടും കൈവിട്ടാൽ ഉയർന്ന ഫീസ്​ നൽകി അൺ എയ്​ഡഡ്​ സ്​കൂളുകളിൽ പഠിക്കേണ്ട സ്​ഥിതി വരും. സംസ്​ഥാനത്തെ മറ്റ്​ ജില്ലകളെ അപേക്ഷിച്ച്​ അൺ എയ്​ഡഡ്​ പ്ലസ് ​വൺ സീറ്റുകളും ഏറ്റവും കുറവുള്ള ജില്ലയാണ്​ കാസർകോട്​. ഒന്നാം അലോട്ട്​മെൻറിൽ ഒഴിവുള്ള സംവരണ സീറ്റുകൾ രണ്ടാം അലോട്ട്​മെൻറിൽ മെറിറ്റ്​ വിഭാഗത്തിലേക്ക്​ ചേർക്കുന്നതോടെ കൂടുതൽ പേർക്ക്​ സാധ്യത വരും.

ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സീറ്റുകളും പൊതുവിഭാഗത്തിലേക്ക്​ മാറ്റുമെന്നും സീറ്റ്​ ഒഴിഞ്ഞുകിടക്കുന്ന സ്​ഥിതിയുണ്ടാവില്ലെന്നുമാണ്​ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Oneseats
News Summary - Plus One: There are 3239 seats left in the district
Next Story