Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൂസ് ധരിച്ച പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഷൂസ് ധരിച്ച് സ്കൂളിലെത്തിയ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. ചിത്താരിയിലെ സ്വകാര്യ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സീനിയർ വിദ്യാർഥികൾ വിദ്യാർഥിയുടെ മുഖത്തടിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും അശ്ലീല വാക്കുകൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാർഥി മാപ്പുപറഞ്ഞിട്ടും മർദനം തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിയെ അക്രമിച്ചത്. വിവരം പുറത്തുപറഞ്ഞാൽ മർദനം തുടരുമെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർഥി മർദനം രഹസ്യമാക്കിവെച്ചു. മർദന ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുടുംബം പരാതി നൽകുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

