Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് ഡി.സി.സി...

കാസർകോട് ഡി.സി.സി പ്രസിഡൻറായി പി.കെ.ഫൈസൽ ചുമതലയേറ്റു

text_fields
bookmark_border
കാസർകോട് ഡി.സി.സി പ്രസിഡൻറായി പി.കെ.ഫൈസൽ ചുമതലയേറ്റു
cancel
camera_alt

ഡി.സി.സി പ്രസിഡൻറായി പി.കെ. ഫൈസൽ ചുമതലയേറ്റശേഷം ഹാരാർപ്പണം നടത്തിയപ്പോൾ. കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ, രാജ്​മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ സമീപം

കാസർകോട്​: നാടിനെ കൊള്ളയടിക്കുന്ന കാര്യത്തിൽ മോദിയും പിണറായിയും ഒരുപോലെയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. എല്ലാം വിറ്റുതുലക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാന്ധിയെയും നെഹ്റുവിനെയും തമസ്‌കരിക്കുകയാണ്​ മോദി. കേരളത്തില്‍ മതേതരത്വത്തിന് ന്യൂനപക്ഷം ഭീഷണിയോ എന്ന ചോദ്യം വരെ പരീക്ഷക്ക്​ ചോദിക്കുന്ന അവസ്​ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ പി.കെ. ഫൈസൽ ചുമതലയേൽക്കുന്ന ചടങ്ങ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ. കോണ്‍ഗ്രസ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമുള്ളത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് നാം വിയര്‍പ്പൊഴുക്കുന്നത്. രാജ്യത്തി​െൻറ വളര്‍ച്ചക്കു പിന്നില്‍ കോണ്‍ഗ്രസി​െൻറ ശക്​തിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിയുന്ന ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. സി.കെ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം. അസിനാര്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സി.ടി. അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്​റഫ്, മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി.എ. അഷറഫലി, കെ.വി. ഗംഗാധരന്‍, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ പി.ജി. ദേവ്, അഡ്വ. കെ.കെ. രാജേന്ദ്രന്‍, അഡ്വ.എ. ഗോവിന്ദന്‍ നായര്‍, ജനറല്‍ സെക്രട്ടറിമാരായ എം.സി. പ്രഭാകരന്‍, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, പി.വി. സുരേഷ്, വിനോദ് കുമാര്‍ പള്ളയില്‍വീട്, സി.വി. ജയിംസ്, ജെ.എസ്. സോമശേഖര, സുന്ദര ആരിക്കാടി, ഡോ.ഖാദര്‍ മാങ്ങാട്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ ബി.പി. പ്രദീപ് കുമാര്‍, ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് എ.വാസുദേവന്‍, ജവഹര്‍ ബാല്‍മഞ്ച് ജില്ല ചെയര്‍മാന്‍ രാജേഷ് പള്ളിക്കര തുടങ്ങിയവർ പ​ങ്കെടുത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK FaisalKasargod DCC President
News Summary - PK Faisal takes over as Kasargod DCC President
Next Story