Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥിനിയെ കൈയേറ്റം...

വിദ്യാർഥിനിയെ കൈയേറ്റം ചെയ്തയാളെ പിടികൂടിയില്ല; യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

text_fields
bookmark_border
വിദ്യാർഥിനിയെ കൈയേറ്റം ചെയ്തയാളെ പിടികൂടിയില്ല;  യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
cancel
camera_alt

യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ജി​ല്ല പ്ര​സി​ഡ​ന്റ്

പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചെ​റു​വ​ത്തൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ ​കൈ​യേ​റ്റം ചെ​യ്ത പി.​ടി.​എ പ്ര​സി​ഡ​ന്റി​നെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ലി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ന്തേ​ര സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണ​പ്പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വ് കൂ​ടി​യാ​യി​രു​ന്ന ടി.​ടി. ബാ​ല​ച​ന്ദ്ര​ൻ വി​ദ്യാ​ർ​ഥി​നി​ക്ക് നേരെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ച​ന്തേ​ര പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് പ​ത്തു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ത്ത പൊ​ലീ​സ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ർ​ച്ച്. പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ല പ്ര​സി​ഡ​ന്റ് പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ധീ​ഷ് വ​ട​ക്കേ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​റി​ജേ​ഷ്, ടി.​വി. സ​ന്ദീ​പ്, ന​വീ​ൻ ബാ​ബു, വി.​വി. ബാ​ബു, ശ​ര​ത്, കെ. ​വൈ​ശാ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathurmarchYouth Congressstudent attacked
News Summary - person who molested the student was not caught; Youth Congress held a police station march
Next Story