Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെരിയ കേസ്: പ്രതികളെ...

പെരിയ കേസ്: പ്രതികളെ ഇന്ന് വിചാരണ ചെയ്യും

text_fields
bookmark_border
court
cancel

കാ​സ​ർ​കോ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​റ​ണാ​കു​ളം സി.​ബി.​ഐ കോ​ട​തി വി​ചാ​ര​ണ ചെ​യ്യും. സാ​ക്ഷി​വി​സ്താ​രം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സി​യാ​തെ കോ​ട​തി വി​ധി പ്ര​സ്താ​വി​ക്കും. പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ൽ-​കൃ​പേ​ഷ് എ​ന്നി​വ​രെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്ട്രീ​യ​വി​രോ​ധം കാ​ര​ണം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. 24 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 16 പ്ര​തി​ക​ൾ ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. എ​ട്ടു പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത ഒ​ന്നാം പ്ര​തി എ. ​പീ​താം​ബ​ര​ന​ട​ക്കം 11 പ്ര​തി​ക​ൾ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ​യാ​ണ് പ്ര​തി​ചേ​ർ​ത്ത​ത്. ഇ​തി​ൽ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റു പ്ര​തി​ക​ളാ​യ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മ​ണി​ക​ണ്ഠ​ൻ അ​ട​ക്ക​മു​ള്ള മൂ​ന്നു പ്ര​തി​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സി.​ബി.​ഐ 10 പേ​രെ കൂ​ടി പ്ര​തി​ചേ​ർ​ക്കു​ക​യും അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​ർ കാ​ക്ക​നാ​ട് ജ​യി​ലി​ലാ​ണ്. സി.​ബി.​ഐ പ്ര​തി​ചേ​ർ​ത്ത 20ാം പ്ര​തി മു​ൻ എം.​എ​ൽ.​എ കെ.​വി. കു​ഞ്ഞി​രാ​മ​ന​ട​ക്കം അ​ഞ്ചു​പേ​ർ ജാ​മ്യ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskasargod NewsMurderPeriya Case
News Summary - Periya case- The trial of accused will be held on monday
Next Story