Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലപ്പഴക്കം; പെരഡാല പള്ളിക്കണ്ടം മടിപ്പിൽ അണക്കെട്ട് അപകടാവസ്ഥയിൽ

text_fields
bookmark_border
ഇറിഗേഷൻവകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചില്ല
കാലപ്പഴക്കം; പെരഡാല പള്ളിക്കണ്ടം മടിപ്പിൽ അണക്കെട്ട് അപകടാവസ്ഥയിൽ
cancel
camera_alt

അ​പ​ക​ടം മാ​ടി വി​ളി​ക്കു​ന്ന പെ​ര​ഡാ​ല പ​ള്ളി​ക്ക​ണ്ടം മ​ടി​പ്പ് വി.​സി.​ബി

ബദിയടുക്ക: പെരഡാല പള്ളിക്കണ്ടം മടിപ്പിൽ അണക്കെട്ട് ദ്രവിച്ച് അപകടാവസ്ഥയിൽ. പുതിയ വി.സി.ബി നിർമാണത്തിനായി 2021 മുതൽ നിരന്തരം നിവേദനങ്ങളും ആവശ്യങ്ങളും സമർപ്പിച്ചുവരുകയാണ്. ഏകദേശം 50 വർഷം പഴക്കമുള്ള നിലവിലെ അണക്കെട്ട് കാലപ്പഴക്കത്താൽ ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രദേശത്തെ കർഷകരുടെയും പൊതുജനങ്ങളുടെയും ആശങ്ക വർധിപ്പിക്കുന്നു. ഇറിഗേഷൻ വകുപ്പ് പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി കെ.ഡി.പിക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. അതിനാൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

ഇത് ഒരു നിർമാണപദ്ധതി മാത്രമല്ല, നൂറുകണക്കിന് കർഷകരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമാണ്. മഴക്കാലത്ത് പഴയ അണക്കെട്ട് ഏത് നിമിഷവും തകരാൻ സാധ്യതയുള്ളതിനാൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ച സാഹചര്യത്തിൽ സർക്കാർ ഇനിയും കാലതാമസം വരുത്താതെ അടിയന്തരമായി ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിക്കണം.

ജനങ്ങളുടെ സുരക്ഷയും കൃഷിയുടെ നിലനിൽപ്പും ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ഹമീദ് കെടഞ്ചി പറഞ്ഞു. പദ്ധതിക്ക് അടിയന്തര ഭരണാനുമതിയും ഫണ്ടും അനുവദിച്ച് നിർമാണം ആരംഭിക്കണമെന്ന് പ്രദേശവാസികളും കർഷകരും ജനപ്രതിനിധികളും സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Due to age; Peradala Pallikandam Ladipipil dam in danger
Next Story