കാണിയൂര്‍ റെയില്‍പാത നാളെ ജനകീയ കൂട്ടായ്മ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ വികസനത്തിന്റെ നാഴികക്കല്ലും മലയോരമേഖലയുടെ വികസനത്തിന് സ്വാധീനം ചെലുത്തുന്നതുമായ കാഞ്ഞങ്ങാട്, പാണത്തൂര്‍, കാണിയൂര്‍ റെയിൽ പാതക്കായി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച കാഞ്ഞങ്ങാട്ട് വ്യാപാരഭവനില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 11ന് റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാന് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
സർവേ നടപടി പൂര്‍ത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂര്‍ കാണിയൂർ പാത കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ കൂട്ടായ്മയില്‍ ജില്ലയിലെ എം.പി, എം.എല്‍.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. കര്‍ണാടക സുള്ള്യ പ്രദേശത്തുനിന്നുള്ള ജനപ്രതിനിധികളും കൂട്ടായ്മയുടെ ഭാഗമാകും. പദ്ധതി പൂര്‍ത്തീകരണത്തിനായി കേരള, കര്‍ണാടക സര്‍ക്കാറുകളും അനുകൂലമായ തീരുമാനമെടുക്കണം. വിഷയത്തില്‍ ജനകീയ സമര്‍ദത്തിലൂടെ കാണിയൂർ പാത യാഥാർഥ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം വിജയിപ്പിക്കാന്‍ വികസനതല്പരരായ മുഴുവൻ പേരും സംബന്ധിക്കണമെന്ന് വാർത്തസമ്മേളനത്തില്‍ നഗര വികസന കര്‍മസമിതി ചെയര്മാന് അഡ്വ. പി. അപ്പുക്കുട്ടന്, ജന. കണ്‍വീനര്‍ സി.കെ. ആസിഫ്, വൈസ് ചെയര്മാന് സി. യൂസുഫ് ഹാജി, ടി. മുഹമ്മദ് അസ് ലം എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

