Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറെ​യി​ൽ​വേ ട്രാ​ക്കി​ൽ...

റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​രു​ങ്ങു​ന്ന​വ​ർ...

text_fields
bookmark_border
റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​രു​ങ്ങു​ന്ന​വ​ർ...
cancel
camera_alt

മാ​ണി​ക്കോ​ത്ത് റെയിൽവേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: നി​ത്യ​വും ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി പാ​ളം മു​റി​ച്ചു​ക​ട​ക്കു​ക​യാ​ണ് കു​ട്ടി​ക​ൾ. മ​ക്ക​ൾ സ്കൂ​ളി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​തു​വ​രെ ര​ക്ഷി​താ​ക്ക​ളു​ടെ മ​ന​സി​ൽ ആ​ശ​ങ്ക​യാ​ണ്. റെ​യി​ൽ മേ​ൽ​പാ​ല​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി ചെ​വി​ക്കൊ​ള്ളാ​ൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ണി​ക്കോ​ത്ത്, കൊ​ള​വ​യ​ൽ പ്ര​ദേ​ശ​ത്തു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് നി​രാ​ക​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ​ത്ത​ട​ക്കം താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ മേ​ൽ​പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. കൊ​ള​വ​യ​ലി​ൽ​നി​ന്ന് മാ​ണി​ക്കോ​ത്തേ​ക്ക് യാ​ത്ര​ചെ​യ്ത‌് എ​ത്ത​ണ​മെ​ങ്കി​ൽ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​ട​ക്ക​ണം. മാ​ണി​ക്കോ​ത്ത് ഗ​വ. യു.​പി. സ്കൂ​ൾ, കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട് ഭാ​ഗ​ത്തേ​ക്കും സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ കു​ട്ടി​ക​ൾ റെ​യി​ൽ​പാ​ളം മു​റി​ച്ചാ​ണ് പോ​കു​ന്ന​ത്. മാ​ണി​ക്കോ​ത്ത് ജ​ങ്ഷ​നി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. സി​നോ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലേ​ക്കും അ​ജാ​നൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ്, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, വെ​ള്ളി​ക്കോ​ത്ത് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ട​ണ​മെ​ങ്കി​ലും പാ​ളം മു​റി​ച്ചു ക​ട​ക്ക​ണം. അ​പ​ക​ട സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് ഭ​യ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. പാ​ളം മു​റി​ച്ചു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​മു​ണ്ട്. നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഈ ​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. നി​ർ​ഭ​യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​വി​ടെ മേ​ൽ​പാ​ല​മോ, ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജോ പ​ണി​യ​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ചെ​വി​ക്കൊ​ള്ളാ​ൻ അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. മാ​ണി​ക്കോ​ത്ത് ഇ.​ആ​ർ.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്‌​സ് ക്ല​ബ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. മാ​ണി​ക്കോ​ത്ത്, കൊ​ള​വ​യ​ൽ നി​വാ​സി​ക​ളു​ടെ യാ​ത്ര​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര​മാ​യി മേ​ൽ​പാ​ല​മോ, ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്‌​ജോ നി​ർ​മി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി​ക്ക് ക്ല​ബ് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayneedKanjangadundeveloped way
News Summary - People trapped on railway tracks
Next Story