Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ യാത്രക്കാർ വലയുന്നു

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, രോ​ഗി​ക​ൾ, വൃ​ദ്ധ​ർ അ​ട​ക്കം നി​ര​വ​ധി​പേ​ർ ദു​രി​ത​ത്തി​ൽ
ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; മൊഗ്രാൽ പുത്തൂർ   അറഫാത്ത് നഗറിൽ യാത്രക്കാർ വലയുന്നു
cancel
camera_alt

മൊ​ഗ്രാ​ൽ പു​ത്തൂ​ർ അ​റ​ഫാ​ത്ത് ന​ഗ​റി​ൽ ബ​സ് നി​ർ​ത്തു​ന്ന സ്ഥ​ലം

മൊ​ഗ്രാ​ൽ പു​ത്തൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ളാ​യി​ട്ടും മൊ​ഗ്രാ​ൽ പു​ത്തൂ​ർ അ​റ​ഫാ​ത്ത് ന​ഗ​റി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​വി​ടെ സ​ന്ന​ദ്ധ​സം​ഘ​ട​ന നി​ർ​മി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മു​ണ്ടാ​യി​രു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ ശ​രി​യാ​ക്കാം എ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ ഇ​ത് വ​രെ നി​ർ​മി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും വാ​ർ​ഡ് മെം​ബ​റു​മാ​യ മാ​ഷി​ദ മു​ഹ​മ്മ​ദ് അ​റ​ഫാ​ത്ത് ന​ഗ​റി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ആ​ശു​പ​ത്രി, മൃ​ഗാ​ശു​പ​ത്രി, അം​ഗ​ൻ​വാ​ടി തു​ട​ങ്ങി​യ​വ ഇ​തി​ന​ടു​ത്താ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, രോ​ഗി​ക​ൾ, വൃ​ദ്ധ​ജ​ന​ങ്ങ​ൾ അ​ട​ക്കം ദി​വ​സം നി​ര​വ​ധി​പേ​ർ യാ​ത്ര​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. ഇ​പ്പോ​ൾ വെ​യി​ലും മ​ഴ​യും കൊ​ണ്ട് കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ യാ​ത്ര​ക്കാ​രോ​ട് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്നു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളോ​ട് ബാ​ല​വാ​കാ​ശ ലം​ഘ​ന​വും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ത​ട​യു​ക​യാ​ണ് ഇ​തി​ലൂ​ടെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ചെ​യ്യു​ന്ന​ത്. അ​റ​ഫാ​ത്ത് ന​ഗ​റി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി എം.​എ​ൽ.​എ, ക​ല​ക്ട​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ കെ.​എ. അ​ബ്ദു​ല്ല​ക്കു​ഞ്ഞി, വാ​ർ​ഡ് മെം​ബ​ർ മാ​ഷി​ദ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖേ​ന അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parked Vehicles Gutted in Fire Accident at Pookode
Next Story