Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅപേക്ഷ നല്‍കാനെത്തിയ...

അപേക്ഷ നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ച പഞ്ചായത്തംഗം അറസ്​റ്റിൽ

text_fields
bookmark_border
Rape
cancel


മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ മുന്നൂറു പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡൻറി​െൻറ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചായത്ത്​ അംഗത്തെ അറസ്​റ്റ് ചെയ്തു. പഞ്ചായത്തംഗമായ ബാബുഷെട്ടിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. വീടിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മക്കളെയും കൂട്ടി പഞ്ചായത്ത് ഓഫിസിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം മെംബര്‍ യുവതിയെ പ്രസിഡൻറി​െൻറ മുറിയിലേക്ക് വിളിപ്പിച്ച്​ പീഡിപ്പിച്ചെന്നാണ്​ പരാതി. അപേക്ഷ പഞ്ചായത്ത് പ്രസിഡൻറിന്​ നല്‍കണമെന്ന് പറഞ്ഞാണ് യുവതിയെ വിളിപ്പിച്ചത്​. പഞ്ചായത്ത്​ അംഗം യുവതിയെ പീഡിപ്പിക്കുന്ന രംഗം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ തെളിവ് പൊലീസ് കസ്​റ്റഡിയിലാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat memberrape
News Summary - Panchayat member arrested for raping woman
Next Story