Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്ളം റോഡ് തകർന്നു;...

പള്ളം റോഡ് തകർന്നു; പഴയ കെട്ടിടം വീഴാറായി

text_fields
bookmark_border
പള്ളം റോഡ് തകർന്നു; പഴയ കെട്ടിടം വീഴാറായി
cancel
camera_alt

പ​ള്ളം റോ​ഡ​രി​കി​ലെ പ​ഴ​യ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ഴാ​റാ​യ നി​ല​യി​ൽ

കാസർകോട്: പള്ളം ജയിലിന് പിൻവശത്തെ റോഡ് തകർന്നു. റോഡരികിലുള്ള പഴയ കെട്ടിടം വീഴാറായ നിലയിൽ അപകടം അരികെയെന്ന ആശങ്കയിൽ യാത്രക്കാർ. ടൗൺ യു.പി. സ്കൂൾ, ഉപജില്ല ഓഫിസ് തുടങ്ങി നിരവധി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഏറെ തിരക്കേറിയ റോഡാണ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ചു വർഷം മുമ്പ് ചെറുതായി റോഡ് ടാറിങ് ചെയ്തശേഷം ഈ റോഡിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

കുഴിയിൽ മഴവെള്ളം നിറഞ്ഞ് വാഹനങ്ങൾ കൂടുതൽ അപകടത്തിൽപെടുന്നു. സമീപത്തെ റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഇടിഞ്ഞ് ഏതുസമയത്തും റോഡിൽ വീണ് വലിയ അപകടസാധ്യതയിലായി. നഗരസഭയുടെ അധീനത്തിലുളള റോഡും സ്ഥലവുമാണ് ഇത്. ബന്ധപ്പെട്ട കൗൺസിലർ ഉടൻ നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod Newsroad
News Summary - Pallam Road
Next Story