Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനംകൊള്ളക്കാരുടെ...

വനംകൊള്ളക്കാരുടെ 'തലവേദനയായ'പി. ധനേഷ്​കുമാർ കാസർകോട്​ ​ ഡി.എഫ്​.ഒ

text_fields
bookmark_border
വനംകൊള്ളക്കാരുടെ തലവേദനയായപി. ധനേഷ്​കുമാർ കാസർകോട്​ ​ ഡി.എഫ്​.ഒ
cancel


കാസർകോട്: സംസ്​ഥാനത്തെ വനംകൊള്ളക്കാരുടെ 'തലവേദനയായ' ഡി.എഫ്.ഒ പി.ധനേഷ് കുമാർ ജില്ല ഫോറസ്​റ്റ് ഓഫിസറായി ചുമതലയേറ്റു. മുട്ടിൽ വനം മുറിയുടെ പിന്നിലെ കള്ളക്കളികൾ പുറത്തെത്തിച്ചതിലൂടെ സർക്കാറി​െൻറ കണ്ണിലെ കരടാണ്​ ഇദ്ദേഹം. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനിൽ നിന്ന് വിശിഷ്​ട സേവനത്തിനുള്ള മെഡൽ ഇദ്ദേഹം നേടിയിരുന്നു.

വനം​വകുപ്പി​െൻറ ഏക്കർകണക്കിന്​ ഭൂമി തിരിച്ചുപിടിക്കാനും മരംമുറി തടയാനും ശ്രമിച്ചതിന്​ പലതവണ മാഫിയയുടെ അപായശ്രമത്തിൽനിന്ന്​ രക്ഷപ്പെട്ടയാളാണ്​ ഇദ്ദേഹം. വനം കൊള്ള അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് പ്രതികളുടെ ഇടപെടലിനെത്തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് വെസ്​റ്റ് ഹിൽ സ്വദേശിയായ ധനേഷ് കുമാർ മാനന്തവാടി, മറയൂർ, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിൽ ചന്ദനം ഉൾപ്പെടെ മരം കൊള്ളക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തി​െൻറ പരിസ്ഥിതി സ്നേഹം, വനപാലനം എന്നിവയുടെ ആദരമായി സി.സി ജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ രണ്ടു സസ്യങ്ങൾ സഹ്യാദ്രിയിൽ അറിയപ്പെടുന്നുണ്ട്.

സാങ്ച്വറി ഏഷ്യ 2012, വൈൽഡ് ലൈഫ് ഇന്ത്യ പുരസ്കാരങ്ങളും നേടി.കർണാടക-കാസർകോട് വനമേഖലയിൽ നിലനിൽക്കുന്ന കൈയേറ്റം,കാട്ടാന ശല്യം എന്നിവയിൽ ധനേഷ് കുമാറി​െൻറ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കാസർകോട് ജില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DFOKasaragod NewsP. Dhanesh Kumar
News Summary - P. Dhanesh Kumar Kasargod DFO
Next Story