Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റായി

text_fields
bookmark_border
oxygen plant
cancel
camera_alt

ചി​ന്മ​യ മി​ഷ​ൻ ട്ര​സ്റ്റ് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ

ഓ​ക്സി​ജ​ൻ പ്ലാ​ന്റ്

കാ​സ​ർ​കോ​ട്: മുംബൈ സെ​ൻ​ട്ര​ൽ ചി​ന്മ​യ മി​ഷ​ൻ ട്ര​സ്റ്റ് കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്റ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഉ​ദ്ഘാ​ട​നം ചെ​യ്തു. 35 ല​ക്ഷം വി​ല വ​രു​ന്ന പ്ലാ​ന്റാ​ണ് ചി​ന്മ​യ മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ​ത്. ഒ​രു മി​നു​ട്ടി​ൽ 60 ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പ്ലാ​ന്റി​ന് ക​ഴി​യും. ഇ​ത് ഒ​രേ​സ​മ​യം 50 രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ മ​തി​യാ​കും. ഇ​തി​ന് വേ​ണ്ട കെ​ട്ടി​ട സൗ​ക​ര്യം കാ​സ​ർ​കോ​ട് ന​ഗ​ര​സ​ഭ ഒ​രു​ക്കി ന​ൽ​കി.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലി​ഫ്​​റ്റ്​ ന​ന്നാ​ക്കാ​ൻ സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കി​യ നി​ല​യി​ൽ

ച​ട​ങ്ങി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​എം. മു​നീ​ർ, സെ​ൻ​ട്ര​ൽ ചി​ന്മ​യ മി​ഷ​ൻ ട്ര​സ്റ്റ് മും​ബെ സി.​ഇ.​ഒ. മ​നീ​ഷ ഖേം​ലാ​നി, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ന്മാ​രാ​യ അ​ബ്ബാ​സ് ബീ​ഗം, ഖാ​ലി​ദ് പ​ച്ച​ക്കാ​ട്, കെ. ​ര​ജ​നി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ​വി​ത ഈ​ശ്വ​ര​ഭ​ട്ട്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മാ​ൽ അ​ഹ്മ​ദ്, ചി​ന്മ​യ സൊ​സെ​റ്റി പ്ര​സി​ഡ​ൻ്റ് എ.​കെ. നാ​യ​ർ, സെ​ക്ര​ട്ട​റി എ​ൻ. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം വ​ന്ന​പ്പോ​ഴാ​ണ് ചി​ന്മ​യ മി​ഷ​ൻ ഓ​ക്സി​ജ​ൻ പ്ലാ​ന്റ് നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general hospitaloxygen plant
News Summary - Oxygen plant in general hospital
Next Story