Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷൻ പി ഹണ്ട്:നിരവധിപേർ പൊലീസ് പിടിയിൽ

text_fields
bookmark_border
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു
ഓപറേഷൻ പി ഹണ്ട്:നിരവധിപേർ പൊലീസ് പിടിയിൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ ഒാ​പ​റേ​ഷ​ൻ ‘പി ​ഹ​ണ്ടി'​ന്റെ ഭാ​ഗ​മാ​യി 11 ഇ​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി ഏ​ഴ്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ട്ട്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ എ​ന്നി​വ ഇ​ൻ​റ​ർ​നെ​റ്റ് വ​ഴി തി​ര​ഞ്ഞ​ത്, ക​ണ്ട​ത്, കൈ​മാ​റി​യ​ത് എ​ന്നി​വ​ക്കാ​ണ് ന​ട​പ​ടി.

കു​ട്ടി​ക​ൾ​ക്ക് നേ​രേ​യു​ള്ള ലൈം​ഗി​ഗാ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മേ​ൽ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ൻ​രാ​ജ് ഐ.​പി.​എ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല സൈ​ബ​ർ സെ​ൽ, സൈ​ബ​ർ ക്രൈം ​നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

മ​ഡി​യ​നി​ൽ​നി​ന്ന്​ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 26കാ​ര​നി​ൽ​നി​ന്ന്​ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ഫോ​ൺ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ഉ​ദ്യാ​വാ​ർ സ്വ​ദേ​ശി​യാ​യ 18 കാ​ര​നെ കു​ട്ടി​ക​ളു​ടെ ന​ഗ്ന വി​ഡി​യോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​ന് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 47 കാ​ര​നെ മൗ​വ്വ​ലി​ൽ​നി​ന്ന്​ ബേ​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു. മാ​ലോം അ​തി​രു​മാ​വ് സ്വ​ദേ​ശി​യാ​യ 25 കാ​ര​നെ ഫോ​ൺ സ​ഹി​തം വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് പി​ടി​കൂ​ടി കേ​സെ​ടു​ത്തു. പു​ത്തി​ഗെ ഉ​ജ്ജം​പ​ദ​വ് സ്വ​ദേ​ശി​യാ​യ 28കാ​ര​നെ കു​മ്പ​ള പൊ​ലീ​സ് പി​ടി​കൂ​ടി. പെ​ർ​ണ സ്വ​ദേ​ശി​യാ​യ 44 കാ​ര​നെ കു​മ്പ​ള പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പി​ടി​കൂ​ടി​യി​രു​ന്നു.

മാ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ 43 കാ​ര​നെ കാ​ഞ്ഞ​ങ്ങാ​ട് മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു​നി​ന്ന്​ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഫോ​ൺ സ​ഹി​തം പി​ടി​കൂ​ടി കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation P-Hunt: Several arrested by police
Next Story