Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട്​ മെഡിക്കല്‍...

കാസർകോട്​ മെഡിക്കല്‍ കോളജില്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
kasaragod med college OP
cancel
camera_alt

കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ ഒ.പി പരിശോധന

കാസർകോട്​: കാസർ​കോട്ടുകാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം. ഗവ. മെഡിക്കല്‍ കോളജ് വികസനത്തിലെ നാഴികക്കല്ലായി ഔട്ട് പേഷ്യന്‍റ്​ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഒ.പി ഉദ്ഘാടനം ചെയ്തതോടെ ഉക്കിനടുക്കയില്‍ സഫലമാകുന്നത് നാട്ടുകാരുടെ ചിരകാല സ്വപ്‌നം.

രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ന്യൂറോളജി വിഭാഗങ്ങളുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കും. ആറുമാസത്തേക്കുള്ള മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. ഒ.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏറെക്കാലത്തെ ആവശ്യത്തിനും കൂടിയാണ് പരിഹാരമാകുന്നത്​.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍, കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. ശാന്ത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്പെഷല്‍ ഓഫിസര്‍ ഡോ. റോയി, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. രാജേന്ദ്രന്‍, കാസർകോട്​ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.ബി. ആദര്‍ശ്, ഡി.പി.എം ഡോ. റിജിത്ത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്‌​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ -മ​ന്ത്രി വീണ

കാ​സ​ർ​കോ​ട്​: കാ​സ​ര്‍കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്‌​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ​ണ്‍മെ​ന്‍റ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഔ​ട്ട് പേ​ഷ്യ​ന്‍റ്​ വി​ഭാ​ഗം ഓ​ണ്‍ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കാ​സ​ര്‍കോ​ട് ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​മാ​യി ഗ​വ​ണ്‍മെ​ന്‍റ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു വ​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് കാ​സ​ര്‍കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ പൂ​ര്‍ണ​തോ​തി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ക്കി മാ​റ്റും. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്സ്, ന്യൂ​റോ​ള​ജി എ​ന്നീ ഒ.​പി ക​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​ത്.

അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ഫ്താ​ല്‍മോ​ള​ജി, ഇ.​എ​ന്‍.​ടി, ഡെ​ന്‍റ​ൽ, സ​ര്‍ജ​റി വി​ഭാ​ഗ​ങ്ങ​ളി​ലും ഒ.​പി വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ക്ക് ഏ​റ്റ​വും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ലാ​ണ് സ​ര്‍ക്കാ​ർ ല​ക്ഷ്യം. അ​തി​നാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. 108 ആം​ബു​ല​ന്‍സി​​ന്‍റെ സേ​വ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ല​ഭ്യ​മാ​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്ത് പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം നേ​ര​ത്തേ ഉ​യ​ര്‍ന്നി​രു​ന്നു. പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ട നി​ര്‍മാ​ണ​ങ്ങ​ളു​ടെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍ശി​ച്ച് വി​ല​യി​രു​ത്തും. കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ കാ​സ​ര്‍കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ വി​ക​സ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Medical College
News Summary - OP started working at Kasaragod Medical College
Next Story