സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ്രധാനാധ്യാപകർ നെട്ടോട്ടത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
കാസർകോട്: സ്‌കൂൾ തുറക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നതിനാൽ ഇത് ലഭ്യമാക്കാനുള്ള ഓട്ടത്തിലാണ് പ്രധാനാധ്യാപകർ. കഴിഞ്ഞവർഷംവരെ അതത് തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാർ പരിശോധിച്ച് ഫിറ്റ്നസ് നൽകാറാണ് പതിവ്. പുതിയ ഉത്തരവ് പ്രകാരം സ്‌കൂൾ പരിധിയിലെ സോഷ്യൽ ഫോറസ്റ്റ്, അഗ്നിരക്ഷസേന, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, ഗതാഗതവകുപ്പ് എന്നിവക്ക് അപേക്ഷ നൽകി പരിശോധിച്ച് സുരക്ഷാ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭ്യമാവുകയുള്ളൂ.
ഇതിനായി ഹെഡ്മാസ്‌റ്റർമാർ അപേക്ഷ തയാറാക്കി ഓഫിസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ, ഇത്തരം നടപടിയുടെ ഒരു ക്രമീകരണവും ഈ ഓഫിസുകളിൽ ആരംഭിച്ചിട്ടില്ല. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പരിശോധനകൾ പൂർത്തീകരിച്ച് സ്കൂളുകൾ തുറക്കൽ പ്രായോഗികമല്ല. നടപടികൾ ക്രമീകരിച്ച് ഈവർഷം പഴയതുപോലെ ഫിറ്റ്നസ് നൽകാൻ തയാറാകണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) ജില്ല എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു.
വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, ടി.എ. അജയകുമാർ, എ. സജയൻ, എം.ടി. രാജീവൻ, ഒ. പ്രതീഷ്, എം. രതീഷ്, കെ. ശിശുപാലൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

