13കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ; കൂടുതൽ പ്രതികൾക്ക് സാധ്യത
text_fieldsകാസർകോട്: 13കാരിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാസർകോട് ഹിദായത്ത് നഗർ അബൂബക്കർ സിദ്ദീഖാണ് (55) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
നേരത്തേ നാലുപേരെ കാസർകോട് വനിത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സി. അബ്ബാസ് (60), സി.എ. അബ്ബാസ് (49), എ.കെ. മുഹമ്മദ് ഹനീഫ് (58), ഉസ്മാൻ (55) എന്നിവരാണ് നേരത്തേ പിടിയിലായത്.
കഴിഞ്ഞ ജൂൺ 26 ന് ആൾ പാർപ്പില്ലാത്ത കെട്ടിടത്തിൽ പെൺകുട്ടിയോടൊപ്പം സംശയാസ്പദമായ നിലയിൽ കണ്ട പ്രതികളിൽ ഒരാളെ കുറിച്ച് നാട്ടുകാരാണ് പൊലിസിൽ വിവരം അറിയിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
പെൺകുട്ടിയിൽ നിന്നും വനിത പൊലിസ് മൊഴിയെടുത്തതോടെ പെൺകുട്ടിയെ ഇവർ പതിവായി പീഡിപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് വനിത പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഭാനുമതി പറഞ്ഞു.