Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൈതൃക സംരക്ഷണത്തിനായി...

പൈതൃക സംരക്ഷണത്തിനായി ഒരുകോടി ബജറ്റിൽ വകയിരുത്തി -മുഖ്യമന്ത്രി

text_fields
bookmark_border
പൈതൃക സംരക്ഷണത്തിനായി ഒരുകോടി ബജറ്റിൽ വകയിരുത്തി -മുഖ്യമന്ത്രി
cancel
camera_alt

വെ​ള്ളി​ക്കോ​ത്ത് വി​ജ്ഞാ​ന​ദാ​യി​നി ദേ​ശീ​യ​വി​ദ്യാ​ല​യം ശ​താ​ബ്ദി ആ​ഘോ​ഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: വി​ജ്ഞാ​ന​ദാ​യി​നി ദേ​ശീ​യ വി​ദ്യാ​ല​യം ഉ​ൾ​പ്പെ​ടെ കാ​ഞ്ഞ​ങ്ങാ​ടി​ന്റെ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്രം പ​രി​ഗ​ണി​ച്ച് ദേ​ശീ​യ പൈ​തൃ​ക​സം​ര​ക്ഷ​ണ​ത്തി​ന വാ​ർ​ഷി​ക ബ​ജ​റ്റി​ൽ ഒ​രു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കാ​ഞ്ഞ​ങ്ങാ​ട് വെ​ള്ളി​ക്കോ​ത്ത് വി​ജ്ഞാ​ന​ദാ​യി​നി ദേ​ശീ​യ​വി​ദ്യാ​ല​യം ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്വാ​ൻ പി. ​കേ​ളു​നാ​യ​ർ അ​ധ​സ്ഥി​ത​രു​ടെ വി​മോ​ച​ന​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും നാ​ട​ക​കൃ​ത്തും ക​വി​യു​മാ​യി​രു​ന്നു.

സാ​മൂ​ഹി​ക​പ​രി​ഷ്ക​ര​ണ​വും ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ ക​രു​ത്തു​റ്റ പ്ര​തി​രോ​ധ​വും ഉ​ൾ​ച്ചേ​ർ​ന്ന​താ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം സ്ഥാ​പി​ച്ച വി​ജ്ഞാ​ന​ദാ​യി​നി​യു​ടെ പൈ​തൃ​കം ദേ​ശീ​യ വി​ദ്യാ​ല​യ​ത്തി​ന്റെ ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന​തി​ലൂ​ടെ കേ​വ​ലം ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ആ​ധു​നി​ക കേ​ര​ള​സ​മൂ​ഹ​ത്തി​ന്റെ പ​രി​ണാ​മ​ച​രി​ത്രം ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2016ന് ​ശേ​ഷം സ്കൂ​ളി​ന്റെ ഭൗ​തി​ക​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടു. സ്കൂ​ൾ വ​ലി​യ​തോ​തി​ൽ ന​വീ​ക​രി​ച്ച് അ​ക്കാ​ദ​മി​ക​ത​ല​ത്തി​ൽ മാ​റ്റം വ​രു​ത്തി -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാ​ബു അ​ബ്ര​ഹാം, വി.​വി. ര​മേ​ശ​ൻ, കെ. ​സു​ജാ​ത, കെ.​കെ. സോ​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു വി.​വി. തു​ള​സി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​പ്ര​സേ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budgetchief ministerPinarayi VijayanHeritage Conservation
News Summary - One crore allocated in the budget for heritage conservation - Chief Minister
Next Story