ഓണത്തിരക്കിലമർന്ന് നാട്
text_fieldsമൃഗസംരക്ഷണ വകുപ്പിൽനിന്ന് വിരമിച്ച ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: ഓണത്തിരക്കിലമർന്ന് നാട്. മറുനാടൻ പൂക്കൾക്കുപുറമെ കുടുംബശ്രീകളും പുരുഷ സ്വയംസഹായ സംഘങ്ങളും വിളയിച്ച ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കൾ ഇത്തവണ തിരുവോണമുറ്റത്ത് അലങ്കാരത്തിനുണ്ട്. വിപണിയിൽ സപ്ലൈകോയുടെ ശക്തമായ ഇടപെടലുണ്ട്. ജില്ല ഓണം മേളക്കുപുറമെ നിയോജകമണ്ഡലം തലത്തിലുള്ള ഓണം മേളകൾ ആരംഭിച്ചു. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയര്‍ ഒരുക്കുന്നതിന്റെ ഭാഗമായി 'ഉദുമ നിയോജക മണ്ഡലം ഓണം ഫെയര്‍' സപ്ലൈകോ ഉദുമ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ചു.
കെ. നീലകണ്ഠന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ അധ്യക്ഷത വഹിച്ചു. സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ എം. രവീന്ദ്രന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം മംഗള, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ ദേളി, മെംബര്‍മാരായ കരീം നാലാം വാതുക്കല്‍, സി.കെ വേണു, ശംഭു ബേക്കല്‍, കെ.വി. അനീസ്, പി.വി. കൃഷ്ണന്‍, കെ. പ്രമീള, സൗറ ഉബൈദ്, കെ. രാജകല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശ്രീധരന്‍ വയലില്‍, കെ.ബി.എം. ഷെരീഫ്, എം.എച്ച്. ഹാരിസ്, പ്രദീപ് കൂട്ടക്കനി, രാഘവന്‍ മേല്‍പ്പറമ്പ്, രാജേന്ദ്ര പ്രസാദ്, സപ്ലൈകോ കാഞ്ഞങ്ങാട് സീനിയര്‍ അസിസ്റ്റന്റ് കെ. മദനന്‍ എന്നിവർ സംസാരിച്ചു. അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ഭക്ഷ്യ വസ്തുക്കള്‍ ന്യായവിലക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കുറവുകളും ഓഫറുകളും പ്രത്യേക സമ്മാന പദ്ധതികളും ഓണം ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ശുചിത്വ മിഷൻ ഹരിത ഓണം സന്ദേശവുമായി സംഘടിപ്പിച്ച മാവേലിയാത്ര കലക്ടർ അർജുൻ പാണ്ഡ്യൻ കലക്ടറേറ്റിന് മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്തു. യാത്ര ചെറുവത്തൂരിൽ സമാപിച്ചു. ഹരിതച്ചട്ടം പാലിച്ച് എല്ലാവരും സമൃദ്ധിയും വൃത്തിയും നിറഞ്ഞ ഓണം ആഘോഷിക്കാൻ ആഹ്വാനം ചെയ്തതാണ് മാവേലിയുടെ യാത്ര. തദ്ദേശ സ്വയം ഭരണം ജോയിന്‍റ് ഡയറക്ടർ കെ.വി. ഹരിദാസ് ജില്ല ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ പി. ജയൻ, എൽ.എസ്.ജി.ഡി. അസി. ഡയറക്ടർ ജോസഫ് ചാക്കോ ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു.
കാഞ്ഞങ്ങാട്: മുഴുവൻ ജനങ്ങളെയും ചേർത്ത് നിർത്തി കാഞ്ഞങ്ങാട് നഗരസഭയുടെ 2026 വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. കാഞ്ഞങ്ങാടോണം എന്ന പേരിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, സി. വിജയൻ, എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, കാർഷിക, ഹരിത കർമ സേന പ്രവർത്തകർ, പൊതുപ്രവർത്തകർ, നാട്ടുകാർ, പൊതു ജനങ്ങൾ, തുടങ്ങി നിരവധി ആളുകൾ ഓണാഘോഷത്തിൽ പങ്കാളികളായി. കമ്പവലി, ഇഷ്ടിക പിടുത്തം, തുടങ്ങിയ വിവിധ കായിക മത്സരങ്ങളും, തിരുവാതിര, ഗാനാലാപനം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലപരിപാടികൾ നടന്നു. വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.പി. ജാഫർ സ്വാഗതവും നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് നന്ദിയും പറഞ്ഞു.
ആദ്യദിവസം നിരവധി ആളുകളുടെ പങ്കാളിത്തത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. മൂന്നാം ദിവസം വാർഡ് തലത്തിൽ പൂക്കള മത്സരവും പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും അമ്മമാർക്കുള്ള ഓണക്കോടി വിതരണവും നടക്കും.
ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാർ പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളി ഓഡിറ്റോറിയത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. മേള കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡോ. കെ.എം. സതീശൻ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. കെ.വി. സന്തോഷ് കുമാർ മുഖ്യാതിഥിയായി ഫാദർ മോൺ മാത്യു ഇളം തുരുത്തി പറമ്പിൽ, ഡോ. പി. നരേന്ദ്രൻ നായർ, ഡോ. എ. മുരളീധരൻ, ഭാസ്‌കരൻ ഊരാളി, ഡോ. വി.വി. പ്രദീപ് കുമാർ, ഡോ. ടിറ്റോ ജോസഫ്, മോഹനൻ മൂലക്കോത്ത്, എൻ. ദിവാകരൻ വി. കുഞ്ഞികൃഷ്ണൻ, ശോഭന, കെ.കെ. കൃഷ്‌ണൻ നമ്പൂതിരി സംസാരിച്ചു. ട്രഷറർ എം. നാരായണൻ നന്ദി പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും 75 വയസ് കഴിഞ്ഞവരെയും ആദരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് സംഘാടകർ ഒരുക്കിയ പൂക്കളവും ക്ലാസിക്കൽ നൃത്തശിൽപവും പാട്ടും കവിതയും ശ്രദ്ധേയമായി.
വേലാശ്വരം ഗവ. യു.പി.സ്കൂളിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷവും സി.എം. കിഡ്സ് സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്വത്തിൽ പൂക്കളവും തീർത്തിരുന്നു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. തുളസി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്‍റ് വിനോദ് അധ്യക്ഷത വഹിച്ചു. സുനിൽകുമാർ, പ്രകാശൻ, അമൃത, ഉമാദേവി സംസാരിച്ചു. പ്രധാനാധ്യാപകൻ വിഷ്ണുനമ്പൂതിരി സ്വാഗതവും ശോഭന നന്ദി പറഞ്ഞു. ഓണസദ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

