ഒമിക്രോൺ: അതിർത്തി വഴിയുള്ള യാത്രക്കാർ കുറഞ്ഞു
text_fieldsകാസർകോട്: കേരളത്തിലെ കോവിഡ് കേസുകൾ കണക്കിലെടുത്ത് കർണാടക നിയന്ത്രണം കടുപ്പിച്ചതിനു പിന്നാലെ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രക്കാരുടെ എണ്ണം കുറച്ചു. കോവിഡിെൻറ ഏറ്റവും പുതിയ വകഭേദം കർണാടകയിൽ റിപ്പോർട്ട് ചെയ്തതാണ് യാത്രക്കാരുടെ എണ്ണം കുറയാൻ ഇടയാക്കിയതെന്നാണ് സൂചന. അതിർത്തി കടക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് വിലക്കൊന്നുമില്ലെങ്കിലും 10 ശതമാനത്തോളം യാത്രക്കാർ കുറഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച മുതലാണ് അതിർത്തി കടക്കാൻ കർണാടക കർശന നിയന്ത്രണമേർപ്പെടുത്തിയത്. അതിർത്തി കടക്കാൻ കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് ഹാജരാക്കണമെന്നായിരുന്നു പ്രധാന നിർദേശം.
റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ചെക്ക്പോസ്റ്റുകളിലും പൊലീസുകാർക്കു പുറമെ സർക്കാർ ഉദ്യോഗസ്ഥരെയും ഇതിനായി ചുമതലപ്പെടുത്തി. രണ്ടു ഡോസ് വാക്സിൻ എടുത്തവരെപ്പോലും കയറ്റിവിടാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും ദക്ഷിണ ജില്ല ഭരണകൂടം അതൊന്നും ചെവിക്കൊണ്ടില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾക്ക് അതിർത്തി കടക്കുന്നതിന് വിലക്കില്ലായിരുന്നു. യാത്രക്കാർ കോവിഡ് നെഗറ്റിവ് റിപ്പോർട്ട് കണ്ടക്ടറെ കാണിക്കണമെന്നായിരുന്നു നിർദേശം. ഇക്കാരണത്താൽ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കുറഞ്ഞിരുന്നു.
എന്നാൽ, ബസുകളിൽ കാര്യമായ പരിശോധനയില്ലെന്നറിഞ്ഞതോടെ അൽപം ആശ്വാസം തോന്നിയശേഷമാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഇതോടെ, യാത്രക്കാരുടെ എണ്ണം നന്നായി കുറഞ്ഞു. മംഗളൂരു, പുത്തൂർ, സുള്ള്യ റൂട്ടുകളിൽ സർവിസ് നടത്തുക വഴി നല്ല വരുമാനമാണ് കെ.എസ്.ആർ.ടി.സിക്കു ലഭിച്ചിരുന്നത്. പ്രതിദിന വരുമാനത്തിൽ അഞ്ചുമുതൽ 10 ശതമാനം വരെ ഇപ്പോൾ കുറവുണ്ട്. കാസർകോട്ട് സർവിസ് നടത്തുന്ന കർണാടക ട്രാൻസ്പോർട്ട് ബസുകളിലും യാത്രക്കാർ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

