"രാപ്പകലുകളും ഒരു പലസ്തീൻ കോമാളിയും' സംസ്ഥാന നാടക മത്സരത്തിലേക്ക്
text_fields‘ഒരു പലസ്തീൻ കോമാളി’യിൽനിന്നുള്ള രംഗം
തൃക്കരിപ്പൂർ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ഉത്തരമേഖല അമച്വർ നാടക മത്സരത്തിൽ സംഗമം കലാഭവൻ വിളയാങ്കോട് അവതരിപ്പിച്ച ‘പെരടിയിലെ രാപ്പകലുകൾ’, മാഹി നാടകപ്പുരയുടെ ‘ഒരു പാഫലസ്തീൻ കോമാളി’ എന്നീ നാടകങ്ങൾ സംസ്ഥാന അമച്വർ നാടക മത്സരത്തിലേക്ക് യോഗ്യത നേടി.
തൃക്കരിപ്പൂർ നടക്കാവ് നെരൂദ തിയറ്റേഴ്സിന്റെ സംഘാടനത്തിൽ ആറ് ദിവസങ്ങളിലായി ആറ് വ്യത്യസ്ത നാടകങ്ങൾ അരങ്ങേറി. പ്രദീപ് മണ്ടൂർ രചനയും പ്രേമൻ മുചുകുന്ന് സംവിധാനവും നിർവഹിച്ച നാടകമാണ് പെരടിയിലെ രാപ്പകലുകൾ.
ഗിരീഷ് ഗ്രാമികയുടെ രചനയിലും സംവിധാനത്തിലുമാണ് ഒരു ഫലസ്തീൻ കോമാളി അരങ്ങിലെത്തിയത്. നാടക സംവിധായകനും ദീപ സംവിധായകനുമായ ഗോപിനാഥ് കോഴിക്കോട്, അഭിനേതാക്കളായ ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ ഉൾപ്പെടുന്ന ജൂറിയാണ് വിധിനിർണയം നടത്തിയത്. ദക്ഷിണമേഖല അമച്വർ നാടക മത്സരം ജനുവരി 28 മുതൽ ഫെബ്രുവരി രണ്ടുവരെ കൊല്ലം പ്രകാശ് കലാകേന്ദ്രത്തിലും മധ്യമേഖല നാടക മത്സരം ഫെബ്രുവരി അഞ്ചു മുതൽ 11വരെ എറണാകുളം കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലും നടക്കും. മൂന്ന് മേഖലകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ആറ് നാടകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന അമച്വർ നാടക മത്സരം ഫെബ്രുവരി 16 മുതൽ 21വരെ തൃശൂരിൽ അക്കാദമി കാമ്പസിൽ സംഘടിപ്പിക്കുമെന്ന് കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

