വിദേശ തൊഴില്‍ തട്ടിപ്പുകൾക്കെതിരെ നോര്‍ക്ക
text_fieldsകാസർകോട്: വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് നോർക്ക ശുഭയാത്രയിൽ പരാതിപ്പെടാം.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരള പൊലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഓപറേഷന് ശുഭയാത്ര.
വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് ഓഫിസുകളില്‍ അറിയിക്കാം. അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്പ് ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപറേഷന് ശുഭയാത്രയിൽ അറിയിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

