Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാ​ബി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല; വി​ദ്യാ​ർ​ഥി​ക​ൾക്ക് പ​രീ​ക്ഷ​ണം

text_fields
bookmark_border
ലാ​ബി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ല; വി​ദ്യാ​ർ​ഥി​ക​ൾക്ക് പ​രീ​ക്ഷ​ണം
cancel

തൃ​ക്ക​രി​പ്പൂ​ർ: വി.​പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ട്ടേ​ല​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ൽ. സ്കൂ​ളി​ലെ ഫി​സി​ക്സ് ലാ​ബി​ൽ പ്രാ​ക്ടി​ക്ക​ൽ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പ​രാ​തി.

അ​മ്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ള്ള സ​യ​ൻ​സ് ബാ​ച്ചി​ലെ പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ​ക്കാ​യി ഓ​രോ പ്രാ​ക്ടി​ക്ക​ൽ പീ​രി​യ​ഡി​നും മു​മ്പാ​യി വി.​എ​ച്ച്.​എ​സ് വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഓ​രോ എ​ക്സ്പെ​രി​മെ​ന്റി​നും ആ​വ​ശ്യ​മാ​യ ഓ​രോ ഉ​പ​ക​ര​ണം ക​ടം വാ​ങ്ങി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രേ​യൊ​രു ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് അ​മ്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​ണം കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ലാ​ബി​ൽ അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ സ്വ​യം പ​രീ​ക്ഷ​ണം ന​ട​ത്തി പ്രാ​യോ​ഗി​ക​പ​രി​ച​യം നേ​ടേ​ണ്ട ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​ഠ​നം ഇ​ത്ത​ര​ത്തി​ൽ ഒ​രു ഉ​പ​ക​ര​ണം മാ​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​ര​ത്തെ​യും പ്രാ​യോ​ഗി​ക പ​രീ​ക്ഷ ത​യാ​റെ​ടു​പ്പി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്ക്.പ്രാ​ക്ടി​ക്ക​ൽ പ​ഠ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ക​ര​ണം നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യാ​നും പ​രീ​ക്ഷ​ണം സ്വ​യം ന​ട​ത്താ​നും അ​വ​സ​രം ല​ഭി​ക്കേ​ണ്ട​താ​ണ്.

ഇ​തി​നാ​യി ഫീ​സ് ഉ​ൾ​പ്പെ​ടെ ഈ​ടാ​ക്കി​യി​ട്ടു​മു​ണ്ട്. ഒ​രു​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യോ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ൽ മാ​ത്രം ക്ലാ​സ് പ​രി​മി​ത​പ്പെ​ടു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഈ​ടാ​ക്കി​യ സ്പെ​ഷ​ൽ ഫീ​സ് സ്കൂ​ളി​ന്റെ പി.​ഡി അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ക​ടം​കൊ​ണ്ട ഉ​പ​ക​ര​ണ​ത്തി​ൽ 50 കു​ട്ടി​ക​ൾ പ​രീ​ക്ഷ​ണം നോ​ക്കി​നി​ൽ​ക്കു​ന്ന​ത്.

നി​യ​മാ​നു​സൃ​ത​മാ​യി വി​നി​യോ​ഗി​ക്കാ​വു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ഫി​സി​ക്സ് ലാ​ബി​ലേ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ല. ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങി ലാ​ബ് സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ഓ​രോ വി​ദ്യാ​ർ​ഥി​ക്കും നേ​രി​ട്ട് പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള അ​വ​സ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

2013 മു​ത​ൽ സ്കൂ​ളി​ൽ ഒ​രു ലാ​ബാ​ണു​ള്ള​തെ​ന്ന് സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. വി.​എ​ച്ച്.​എ​സ്-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലാ​ബു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്രാ​യോ​ഗി​ക വി​ഷ​യ​മു​ള്ള​പ്പോ​ൾ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്. അ​തേ​സ​മ​യം, അ​ധി​ക ബാ​ച്ച് കൂ​ടി വ​ന്ന​തോ​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന മ​റ​ച്ചു​പി​ടി​ച്ചാ​ണ് ഈ ​വി​ശ​ദീ​ക​ര​ണം.

സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സോ​ഷ്യ​ൽ വ​ർ​ക്ക് ക്ലാ​സു​ക​ൾ മു​ട​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ മൗ​ന​ത്തി​ലാ​ണ്. സോ​ഷ്യ​ൽ വ​ർ​ക്ക് ക്ലാ​സെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​രെ അ​ഭി​മു​ഖം ന​ട​ത്തി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​വ​രോ​ട് ഇ​നി​യൊ​ര​റി​യി​പ്പു​വ​രെ വ​രേ​ണ്ടെ​ന്ന് അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. സ്കൂ​ളി​ലെ അ​ക്കാ​ദ​മി​ക അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് നി​സം​ഗ നി​ല​പാ​ടു​ക​ൾ തു​ട​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students face practical exams with no lab equipment
Next Story