മൊഗ്രാൽ അപകടപാത; ഇവിടെ റോഡ് തന്നെ നടപ്പാത
text_fieldsമൊഗ്രാൽ: ദേശീയപാത സർവിസ് റോഡിനരികിൽ നടപ്പാത നിർമിക്കാത്തത് സ്കൂൾ-മദ്റസ വിദ്യാർഥികൾക്ക് ദുരിതമാകുന്നു. മൊഗ്രാൽ ടൗണിലാണ് നടപ്പാത സൗകര്യം ഒരുക്കാതെ നിർമാണ കമ്പനി അധികൃതർ വിദ്യാർഥികളെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നത്.
സർവീസ് റോഡിനരികിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുന്നതും ദുരിതമാകുന്നു. ടൗൺ മേഖലയായതിനാലും അടിപ്പാത സൗകര്യം ഉള്ളതിനാലും സർവിസ് റോഡിൽ ഇരുഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു.
സർവിസ് റോഡിലെ സ്ലാബിനു മുകളിലാണ് ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സമീപത്തുള്ള ആരാധനാലയങ്ങളിലേക്കും ഹോട്ടലുകളിലേക്കും കടകളിലേക്കും ബാങ്കിലേക്കും ക്ലിനിക്കിലേക്കുമായി എത്തുന്നവരാണ് മറ്റ് പാർക്കിങ് സൗകര്യമില്ലാത്തതിനാൽ ഇത്തരത്തിൽ വാഹനങ്ങൾ സർവിസ് റോഡിനരികിൽ പാർക്ക് ചെയ്യുന്നത്.
ഇതിനിടയിലൂടെ വേണം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ. സ്കൂൾ തുറക്കുംമുമ്പ് നടപ്പാത സംവിധാനം ഒരുക്കണമെന്ന് സന്നദ്ധ സംഘടനകളും നാട്ടുകാരും യു.എൽ.സി.സി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരാതി കേൾക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

