നീലകണ്ഠൻ വധം; പ്രതിക്കായി കർണാടകയിലും ലുക്ക്ഔട്ട് നോട്ടീസ്
text_fieldsപ്രതി ഗണേഷൻ
കാഞ്ഞങ്ങാട്: വേലേശ്വരം നമ്പ്യാരടുക്കത്ത് നീലകണ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗണേശനെ കണ്ടെത്താൻ പൊലീസ് കർണാടകയിലും ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പ്രതിയെ തേടി പൊലീസ് കർണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് വ്യാപക അന്വേഷണം നടത്തി. അമ്പലത്തറ ഇൻസ്പെക്ടർ ടി. മുകുന്ദെന്റ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച അന്വേഷണസംഘം വീണ്ടും ബംഗളൂരുവിലെത്തി നാലുദിവസം തിരച്ചിൽ നടത്തി. കർണാടകയിലെ ഉയർന്ന പൊലീസുദ്യോഗസ്ഥരെ സമീപിച്ച അന്വേഷണസംഘം പ്രതിയെ കണ്ടെത്താൻ അവരുടെ സഹായവും തേടി. പിന്നാലെയാണ് കർണാടകയിൽ കന്നഡ ഭാഷയിൽ ഉൾപ്പെടെ ലുക്ക്ഔട്ട് നോട്ടീസിറക്കിയത്.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകളിലുൾപ്പെടെ പതിച്ചു. പ്രതിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബംഗളൂരു സ്വദേശിയായതിനാൽ ഗണേശൻ നഗരത്തിെന്റ പ്രാന്തപ്രദേശങ്ങളിൽ ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
സുശീല ഗോപാലൻ സ്മാരക ക്ലബിനടുത്ത് താമസിക്കുന്ന നീലകണ്ഠനെ (37) കൊലപ്പെടുത്തിയ ഗണേശൻ ഒരു മാസത്തിലേറെയായി ഒളിവിലാണ്. നേരത്തെ മൈസൂരുവിൽ പ്രതിയുടെ രൂപസാദൃശ്യമുള്ള സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. മൈസൂരു കേന്ദ്രീകരിച്ച് നടന്ന അന്വേഷണവും വിഫലമായി. പ്രതിയുടെ ഭാര്യയുടെ സഹോദരനായ നീലകണ്ഠനെയാണ് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനേറ്റ ആഴത്തിലുള്ള മൂന്നു മുറിവുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
അന്വേഷണസംഘം പ്രതിയെ തേടി തമിഴ്നാടിെന്റ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. ഗണേശെന്റ സഹോദരിയും കുടുംബവും ചെന്നൈക്കടുത്ത് താമസിക്കുന്നുണ്ട്. പൊലീസ് ഇവിടെയും അന്വേഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

