പരിശീലന പറക്കൽ പൂർത്തിയാക്കി എൻ.സി.സി കാഡറ്റുകൾ
text_fieldsകൊച്ചി നഗരത്തിനു മുകളിലൂടെ സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ പരിശീലന പറക്കൽ
നടത്തിയ ജി.എച്ച്.എസ്.എസ് പരവനടുക്കം സ്കൂളിലെ എൻ.സി.സി കാഡറ്റുകൾ
കാസർകോട്: കൊച്ചി നഗരത്തിനു മുകളിലൂടെ സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ പരിശീലന പറക്കൽ നടത്തി ജി.എച്ച്.എസ്.എസ് പരവനടുക്കം സ്കൂളിലെ എൻ.സി.സി കാഡറ്റുകൾ. എയർ വിംഗ് എൻ.സി.സിയുടെ സിലബസിന്റെ ഭാഗമായാണ് കൊച്ചി നേവൽ ആസ്ഥാനത്തു കാഡറ്റുകൾക്ക് ഫ്ലയിങ് പരിശീലനം ലഭിച്ചത്. ഇന്ത്യൻ എയർ ഫോഴ്സിന്റെ എല്ല പ്രവർത്തന മേഖലകളിലും പരിശീലനം ലഭിക്കത്തക്കവിധത്തിൽ ആണ് എയർ വിങ് എൻ.സി.സിയുടെ സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കാഡറ്റുകൾക്കാണ് പരിശീലനത്തിന് അവസരം ലഭിച്ചത്. ലാൻഡിങ്, ടേക്ക് ഓഫ്, വിമാനത്തിൽ ഉപയോഗിക്കുന്ന വിവിധ എയർ ഇൻസ്ട്രുമെന്റ്സ് എന്നിവയെക്കുറിച്ചായിരുന്നു പരിശീലനം. കൊച്ചി നഗരത്തിന്റെ മനോഹരമായ ആകാശ ദൃശ്യവും ആദ്യമായി കോക്പിറ്റിൽ കയറാൻ കഴിഞ്ഞതും കാഡറ്റുകൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു.
ട്രെയ്നിങ്ങിനു മൂന്ന് കേരള എയർ സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ഗ്രൂപ് ക്യാപ്റ്റൻ ഉദയ് രവി, സ്കൂൾ എൻ.സി.സി ഓഫിസർ കെ.പി. രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

