പ്രകൃതിദുരന്തങ്ങൾ: കണ്ടെത്തലുകളിൽ തുടർനടപടി ഉണ്ടാകുന്നില്ല: ഡോ. തമ്പാൻ മേലത്ത്
text_fieldsപ്രഫ. വി. ഗോപിനാഥൻ അനുസ്മരണസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസർകോട്: പ്രകൃതിദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പഠന ഗവേഷണങ്ങൾക്കൊപ്പം പ്രാധാന്യമുള്ളതാണ് കണ്ടെത്തലുകളിന്മേലുള്ള തുടർനടപടികളുമെന്ന് പ്രശസ്ത ഭൗമശാസ്ത്രഞ്ജൻ ഡോ. തമ്പാൻ മേലത്ത്. പ്രഫ. വി. ഗോപിനാഥൻ സ്മാരക പ്രഥമ അവാർഡ് ഏറ്റുവാങ്ങിയശേഷം 'കാലാവസ്ഥവ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥലത്ത് ഒരു ദുരന്തമുണ്ടായാൽ ഉടൻ ചില തുടർ നടപടികൾ ഉണ്ടാകാറുണ്ട്. എന്നാൽ ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പ്രത്യാഘാതം കുറക്കാൻ സാധിച്ചെങ്കിലേ ശാസ്‌ത്രനേട്ടങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി. സുകുമാരൻ അവാർഡ് സമ്മാനിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജി.ബി. വത്സൻ അധ്യക്ഷത വഹിച്ചു. എൻ. അശോക് കുമാർ, പ്രഫ. കെ. ശ്രീമതി, ഡോ. കെ.കെ. രാമചന്ദ്രൻ, ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, സീനിയർ ജിയോളജിസ്റ്റ് സജേഷ്, റിട്ട. ജില്ല ജഡ്ജി എ. ശങ്കരൻ നായർ, ഡോ. ടി.എം. ബാലകൃഷ്ണൻ നായർ, പ്രഫ. സി.ജി. നമ്പ്യാർ, സണ്ണി ജോസഫ്, ഡോ. എ.എൻ. മനോഹരൻ, ടി.കെ. വിജയകുമാർ, എം. പത്മാക്ഷൻ എന്നിവർ സംസാരിച്ചു. എ. പ്രഭാകരൻ സ്വാഗതവും രാധാകൃഷ്ണൻ കാമലം നന്ദിയും പറഞ്ഞു.

