Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചൂടറിയാമോ അധികൃതരേ?

ചൂടറിയാമോ അധികൃതരേ?

text_fields
bookmark_border
ചൂടറിയാമോ അധികൃതരേ?
cancel
camera_alt

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ജോ​ലി​യി​ൽ

ഏ​ർ​പ്പെ​ട്ട ദേ​ശീ​യ​പാ​ത,

കെ.​എ​സ്.​ഇ.​ബി തൊ​ഴി​ലാ​ളി​ക​ൾ

കു​മ്പ​ള: സം​സ്ഥാ​ന​ത്ത് ചൂ​ടി​ന്റെ കാ​ഠി​ന്യം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ​ക​ൽ സ​മ​യ​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ജി​ല്ല ലേ​ബ​ർ ഓ​ഫി​സ​ർ ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രും അ​റി​ഞ്ഞി​ല്ല.

ന​ട്ടു​ച്ച വെ​യി​ലി​ലും ക​ഠി​നാ​ധ്വാ​നം ചെ​യ്തു​വ​രു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. ക​ഠി​ന​മാ​യ ചൂ​ടി​ൽ സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ വേ​ള ആ​യി​രി​ക്കു​മെ​ന്നാ​ണ് ലേ​ബ​ർ ഓ​ഫി​സ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഏ​പ്രി​ൽ 30 വ​രെ കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​മ​യ ക്ര​മീ​ക​ര​ണ ഉ​ത്ത​ര​വ്. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്.

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന താ​പ​നി​ല​യി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും നേ​ര​ത്തേ ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വു​ക​ൾ അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwaysKSEB
News Summary - National Highways Department and KSEB did not arrange the work in summer heat
Next Story