Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത: കാ​സ​ർ​കോ​ട്...

ദേശീയപാത: കാ​സ​ർ​കോ​ട് ജില്ലയിൽ കൂടുതൽ അടിപ്പാതകൾക്ക് സാധ്യത

text_fields
bookmark_border
National Highway: Potential for more underpasses in the district
cancel
camera_alt

ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി-​ചെ​ങ്ക​ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​യു​ടെ ആ​കാ​ശ ദൃ​ശ്യം. കാ​സ​ർ​കോ​ട് മേ​ൽ​പാ​ല​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള​ത്

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത ആ​റു​വ​രി​യാ​ക്ക​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ അ​ടി​പ്പാ​ത​ക​ൾ​ക്ക് സാ​ധ്യ​ത​യേ​റി. നാ​ടി​നെ ര​ണ്ടാ​യി മു​റി​ച്ച് പാ​ത ക​ട​ന്നു​പോ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മ​ർ​ദം ശ​ക്ത​മാ​യ​തോ​ടെ​യാ​ണി​ത്. അ​തി​നി​ടെ, പെ​രി​യ​യി​ൽ അ​ടി​പ്പാ​ത ത​ക​ർ​ന്നു വീ​ണ​ത് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​യ​ർ​ന്നു.

ത​ല​പ്പാ​ടി മു​ത​ൽ ചെ​ങ്ക​ള വ​രെ 39 കി​ലോ​മീ​റ്റ​ർ, ചെ​ങ്ക​ള മു​ത​ൽ നീ​ലേ​ശ്വ​രം വ​രെ 37.268 കി​ലോ​മീ​റ്റ​ർ, നീ​ലേ​ശ്വ​രം മു​ത​ൽ ത​ളി​പ്പ​റ​മ്പ് വ​രെ 40.11 കി​ലോ​മീ​റ്റ​ർ ഇ​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​വി​ധ റീ​ച്ചു​ക​ൾ. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31വ​രെ​യു​ള്ള പു​രോ​ഗ​തി ക​ണ​ക്കി​ലെ​ടു​ത്ത് താ​ര​ത​മ്യേ​ന മ​ന്ദ​ഗ​തി​യി​ലാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി പ്ര​വൃ​ത്തി​യി​ൽ ഏ​റെ പു​രോ​ഗ​തി​യു​ണ്ടാ​യെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​നി​ടെ​യി​ലാ​ണ് പെ​രി​യ​യി​ൽ അ​ടി​പ്പാ​ത ത​ക​ർ​ന്നു​വീ​ണ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ഗു​ണ​നി​ല​വാ​ര വി​ഷ​യ​വും പ്ര​വൃ​ത്തി ഇ​നി​യും വൈ​കി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​ടി​പ്പാ​ത ത​ക​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ പ​രാ​തി​ക​ളാ​ണ് കേ​ന്ദ്ര മ​ന്ത്രി​ക്ക് ഇ​തി​ന​കം പോ​യ​ത്. അ​തി​നി​ടെ, കൂ​ടു​ത​ൽ അ​ടി​പ്പാ​ത​ക​ളെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ​ല​യി​ട​ത്തും നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ത​ല​പ്പാ​ടി- ചെ​ങ്ക​ള റീ​ച്ചി​ൽ 11 അ​ടി​പ്പാ​ത​ക​ൾ​ക്കാ​ണ് നി​ല​വി​ൽ അ​നു​മ​തി​യു​ള്ള​ത്.

ഇ​തി​നു പു​റ​മെ കൂ​ടു​ത​ൽ പാ​ത​ക​ൾ​ക്കു കൂ​ടി ത​ത്ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ കൃ​ത്യ​മാ​യ എ​ണ്ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ത​ല​പ്പാ​ടി- ചെ​ങ്ക​ള റീ​ച്ചി​ൽ പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കാ​സ​ർ​കോ​ട് മേ​ൽ​പാ​ല​ത്തി​ന്റെ 30 തൂ​ണു​ക​ളി​ൽ ഏ​ഴ് എ​ണ്ണ​ത്തി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യു​ള്ള​തി​ന്റെ പ്ര​വൃ​ത്തി​യു​ടെ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - National Highway: Potential for more underpasses in the district
Next Story