Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാടിനെ വിഭജിച്ച്...

നാടിനെ വിഭജിച്ച് ദേശീയപാത വികസനം

text_fields
bookmark_border
നാടിനെ വിഭജിച്ച് ദേശീയപാത വികസനം
cancel
camera_alt

ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നു​ള്ളി​പ്പാ​ടി​യി​ൽ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ

കാ​സ​ർ​കോ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​സ​ർ​കോ​ട്ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വി​ഭ​ജി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. അ​ടി​പ്പാ​ത വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​​ടെ പ്ര​ധാ​ന ആ​വ​ശ്യം.

നു​ള്ളി​പ്പാ​ടി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ചു. അ​ണ​ങ്കൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ മേ​ൽ​പാ​ല​മാ​ണെ​ന്നു പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മ​ര​സ​മി​തി ഭാരവാഹികൾ പ​റ​യു​ന്നു.

നു​ള്ളി​പ്പാ​ടി​യി​ൽ എ​ട്ടോ​ളം വാ​ർ​ഡി​ലു​ള്ള ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം വ​രു​ന്ന ജ​ന​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ത്തെ ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​യി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്നും സ​മ​ര​സ​മി​തി നേതൃത്വം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ചു​റ്റി​ക്ക​റ​ങ്ങി കി​.മീ​റ്റ​റു​ക​ൾ; പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ

ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ആം​ബു​ല​ൻ​സി​ൽ പോ​കേ​ണ്ടി​വ​ന്ന ഗ​തി​കേ​ടും ജ​ന​ങ്ങ​ൾ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, റേ​ഷ​ൻ​ഷോ​പ്, പൊ​തു​ശ്മ​ശാ​നം, ഖ​ബ​ർ​സ്ഥാ​ൻ എ​ന്നി​വ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. റേ​ഷ​ൻ​ഷോ​പ്പി​ൽ​നി​ന്ന് അ​രി​വാ​ങ്ങി മ​ട​ങ്ങു​ന്ന സാ​ധാ​ര​ണ​ക്കാ​ർ ഓ​ട്ടോ​ക്ക് നൂ​റ്റ​മ്പ​ത് രൂ​പ​യോ​ളം കൊ​ടു​ത്ത് സ​ഞ്ച​രി​ക്കേ​ണ്ട നി​സ്സ​ഹാ​യാ​വ​സ്ഥ​യും ഒ​രു നാ​ട്ടു​കാ​ര​ൻ പ​ങ്കു​വെ​ച്ചു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മി​നിറ്റു​ക​ൾ മാ​ത്രം ദൂ​രം സ​ഞ്ച​രി​ച്ചി​രു​ന്ന ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​പ്പാ​ത​യോ മേ​ൽ​പാ​ല​മോ വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​​പ്പെ​ടു​ന്ന​ത്. നു​ള്ളി​പ്പാ​ടി​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ല ശ്രീ​ധ​ർ, ശാ​ര​ദ, ഹാ​രി​സ് നു​ള്ളി​പ്പാ​ടി, ഡോ. ​അ​ഫ്സ​ൽ, ഹ​രീ​ഷ് കോ​ട്ട​ക്ക​ണ്ണി, ര​വി, ശ​ങ്ക​ര ജെ.​പി കോ​ള​നി, ഉ​പേ​ന്ദ്ര​ൻ, വി​നു ചെ​ന്നി​ക്ക​ര, ഗ​ണേ​ഷ്, രാ​മ​ൻ ചെ​ന്നി​ക്ക​ര, സു​രേ​ന്ദ്ര​ൻ, ബി​ന്ദു, ഇ​ല്യാ​സ്, ശി​ഹാ​ബ്, സ​ൽ​മാ​ൻ, അ​സൈ​നാ​ർ തോ​ട്ടും​ഭാ​ഗം, ദി​നേ​ശ്, നാ​സ​ർ, ബി​ജു ഉ​ണ്ണി​ത്താ​ൻ, ഹ​രീ​ഷ് നെ​ല്ലി​ക്കു​ന്ന്, റാ​ഫേ​ൽ, ഡോ. ​ജ​യ​ദേ​വ്, ഡോ. ​നാ​ഗ​രാ​ജ് ഭ​ട്ട്, ഡോ. ​സു​ഹ​റ ഹ​മീ​ദ്, അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ ചെ​ന്നി​ക്ക​ര സ്വാ​ഗ​ത​വും വ​ര​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ടി​പ്പാ​ത ഉ​ട​ൻ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayDevelopmentKasargod News
News Summary - National highway development by dividing the villages
Next Story