Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനടക്കാവ്​ സ്റ്റേഡിയം...

നടക്കാവ്​ സ്റ്റേഡിയം ഉടൻ തുറക്കും; കലക്ടർ സന്ദർശിച്ചു

text_fields
bookmark_border
നടക്കാവ്​ സ്റ്റേഡിയം ഉടൻ തുറക്കും; കലക്ടർ സന്ദർശിച്ചു
cancel

തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ​യും ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ന്റെ​യും പ്ര​യോ​ജ​നം പ​ര​മാ​വ​ധി കാ​യി​ക​പ്രേ​മി​ക​ൾ​ക്കും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​വും സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​യി​ക​വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ്റ്റേ​ഡി​യ​ത്തി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഭ​ര​ണ​കൂ​ടം പ്ര​ധാ​ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി. തൃ​ക്ക​രി​പ്പൂ​രി​ലെ സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യം ജി​ല്ല വി​ക​സ​ന സ​മി​തി (ഡി.​ഡി.​സി) യോ​ഗ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ എം.​എ​ൽ.​എ സ​ന്ദീ​പ് വാ​ര്യ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ക​ല​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​വും തു​ട​ർ​ന​ട​പ​ടി​ക​ളും. സ്റ്റേ​ഡി​യം സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ക​ല​ക്ട​ർ ച​ർ​ച്ച ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാ​ജി​താ സ​ഫ​റു​ല്ല, വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ര​ജീ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഫാ​യി​സ് യു.​പി എ​ന്നി​വ​രും ക​ല​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportscollectornadakkavu
News Summary - Nadakkavu Stadium to Open Soon; Collector Inspects Site
Next Story