Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎന്റെ കേരളം പ്രദര്‍ശന...

എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് ഇന്ന് തുടക്കം

text_fields
bookmark_border
എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് ഇന്ന് തുടക്കം
cancel
camera_alt

മേളയുടെ അവസാനവട്ട ഒരുക്കം വിലയിരുത്താൻ ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത്

ര​ണ്‍വീ​ര്‍ ച​ന്ദും സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദും ആലാമിപ്പള്ളിയിൽ എത്തിയപ്പോൾ

കാ​ഞ്ഞ​ങ്ങാ​ട്​: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ര​ണ്ടാം​ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മേ​യ് മൂ​ന്നു​ മു​ത​ല്‍ ഒ​മ്പ​തു​​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് സ​ബ് ക​ല​ക്ട​റും പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി ക​ണ്‍വീ​ന​റു​മാ​യ സൂഫി​യാ​ന്‍ അ​ഹ​മ്മ​ദ് വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മേ​യ് മൂ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് കോ​ട്ട​ച്ചേ​രി പ​ഴ​യ ബ​സ്റ്റാ​ൻ​ഡ്​ മു​ത​ല്‍ ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്റ്റാ​ൻ​ഡ്​ വ​രെ സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വൈ​കീ​ട്ട് ഏ​ഴി​ന് സ​മീ​ര്‍ ബി​ന്‍സി, ഇ​മാം മ​ജ്ബൂ​ര്‍ എ​ന്നി​വ​ര്‍ ഒ​രു​ക്കു​ന്ന സൂ​ഫി സം​ഗീ​ത സ​ദ​സ് അ​ര​ങ്ങേ​റും. മേ​യ് നാ​ലി​ന് രാ​വി​ലെ 10ന് ​കാ​സ​ര്‍കോ​ട് ന​വ​കേ​ര​ള​ത്തി​ന്റെ ഹ​രി​ത ക​വാ​ടം മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തെ ഇ​ട​പെ​ട​ലു​ക​ള്‍,11.30ന് ​സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത ‘അ​റി​വ് നേ​ടാം പ്രാ​പ്ത​രാ​കാം’, ഉ​ച്ച​ക്ക് 12.30ന് ​ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത, ഉ​ച്ച​ക്ക് ര​ണ്ടി​ന് പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന​ത്തി​ലെ നൂ​ത​ന തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളു​ടെ സാ​ധ്യ​ത​യും പ്രാ​യോ​ഗി​ക​ത​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍ ന​ട​ക്കും.

മേ​യ് അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പു​സ്ത​ക​മേ​ള പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് 12ന് ​ആ​രോ​ഗ്യ സെ​മി​നാ​ര്‍ ‘ജീ​വി​ത ശൈ​ലി​യും ആ​രോ​ഗ്യ​വും’, വൈ​കീ​ട്ട് മു​ന്നി​ന് ഡി.​പി.​ആ​ര്‍ ശി​ൽ​പ​ശാ​ല എ​ന്നി​വ ന​ട​ക്കും.

മേ​യ് ആ​റി​ന് രാ​വി​ലെ 10.30ന് ‘​യു​വ​ത​യു​ടെ കാ​സ​ർ​കോ​ട്​ - ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ള്‍ (ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ശി​ൽ​പ​ശാ​ല) ഐ.​ഐ.​എം കോ​ഴി​ക്കോ​ട് പോ​ളി​സി പ്ര​ഫ​ഷ​ന​ല്‍സ് സോ​ന​ല്‍ കു​രു​വി​ള, ആ​ന​ന്ദ് എ​സ്. ഉ​ണ്ണി, ഗൗ​തം കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ക്കും.

ഉ​ച്ച​ക്ക് 12ന് ​വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ നി​ന്ന് ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ യു​വ​ജ​ന​ങ്ങ​ളെ യു​വ​പ്ര​ഭ പു​ര​സ്‌​കാ​രം ന​ല്‍കി അ​നു​മോ​ദി​ക്കും. അ​ഡ്വ.​സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക്ക് 2.30ന് ​ഉ​ന്ന​ത തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ശി​ൽ​പ​ശാ​ല - ഐ.​ഐ.​എം കോ​ഴി​ക്കോ​ട് പോ​ളി​സി പ്ര​ഫ​ഷ​ന​ല്‍സ് സോ​ന​ല്‍ കു​രു​വി​ള, ആ​ന​ന്ദ് എ​സ്. ഉ​ണ്ണി, ഗൗ​തം കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ക്കും.

മേ​യ് ഏ​ഴി​ന് രാ​വി​ലെ 10.30ന് ​സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം - കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്ര​ന്ഥാ​ലോ​കം എ​ഡി​റ്റ​ര്‍ പി.​വി.​കെ. പ​ന​യാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കീ​ട്ട് നാ​ലി​ന് ജി​ല്ല​യി​ലെ ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​രു​ടെ സം​ഗ​മം. മേ​യ് എ​ട്ടി​ന് രാ​വി​ലെ 10.30ന് ​വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്റെ സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ശി​ശു സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളും സെ​മി​നാ​ര്‍. രാ​ത്രി ഏ​ഴി​ന്​ ച​ല​ച്ചി​ത്ര​ന​ട​ന്‍ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​ന്റെ ഏ​ക​പാ​ത്ര നാ​ട​കം പെ​ണ്‍ന​ട​ന്‍ അ​ര​ങ്ങേ​റും.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​വി.​പി.​പി. മു​സ്ത​ഫ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കീ​ട്ട് നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍ക്ക് പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ജാ​സി ഗി​ഫ്റ്റ് ന​യി​ക്കു​ന്ന ‘ജാ​സി ഗി​ഫ്റ്റ് നൈ​റ്റ് ’അ​ര​ങ്ങേ​റും.

വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ കി​ഫ്ബി സ്റ്റേ​റ്റ് കോഓ​ഡി​നേ​റ്റ​ര്‍ കെ.​ബി. ജ​യ​പ്ര​കാ​ശ്, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​റും ജി​ല്ല​ത​ല സം​ഘാ​ട​ക സ​മി​തി ക​ണ്‍വീ​ന​റു​മാ​യ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മേളയുടെ അവസാഘട്ട ഒരുക്കം വിലയിരുത്തി ജില്ല കലക്ടറും സബ് കലക്ടറും

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ര​ണ്ടാം വാ​ര്‍ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മേ​യ് മൂ​ന്ന് മു​ത​ല്‍ ഒ​മ്പ​തു​വ​രെ ന​ട​ക്കു​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​യു​ടെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ണ്‍വീ​ര്‍ ച​ന്ദ്, സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് ആലാ​മി​പ്പ​ള്ളി​യി​ലെ​ത്തി. ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, കി​ഫ്ബി പ്ര​തി​നി​ധി എം.​ഇ. പ്രി​യേ​ഷ് എ​ന്നി​വ​ര്‍ ഒ​രു​ക്ക​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. 189 സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ല്‍ ഒ​രു​ക്കു​ക. 100 വാ​ണി​ജ്യ സ്റ്റാ​ളു​ക​ളും 89 സേ​വ​ന പ്ര​ദ​ര്‍ശ​ന സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​കും. മേ​യ് മൂ​ന്നി​ന് വൈ​കീ​ട്ട് വ​ര്‍ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ മേ​ള​ക്ക് തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് അ​ഞ്ചി​ന് പ്രൗ​ഢ ഗം​ഭീ​ര​മാ​യ സ​ദ​സ്സി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പു​രാ​വ​സ്തു -തു​റ​മു​ഖ മ്യൂ​സി​യം വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exhibitionmarketing fairMy Kerala
News Summary - My Kerala exhibition and marketing fair starts today
Next Story