ഏഷ്യൻ പസഫിക് റാലി മൂസ ഷരീഫ് സഖ്യത്തിന് രണ്ടാം സ്ഥാനം
text_fieldsദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ 350ാമത്തെ റാലിയിൽ പങ്കെടുത്ത് നേട്ടം കൈവരിച്ച മൂസ ഷരീഫിന് മദ്രാസ്
മോട്ടോർ സ്പോർട്സ് ക്ലബ് ഉപഹാരം സമ്മാനിക്കുന്നു
കാസർകോട്: ചെന്നൈയിൽ നടന്ന 49ാമത് സൗത്ത് ഇന്ത്യ റാലിയിൽ കളത്തിലിറങ്ങിയതോടെ 350ാം റാലി എന്ന ചരിത്രനേട്ടത്തിലേക്ക് കടന്ന മൂസാ ഷരീഫിന് വീണ്ടും മികച്ച നേട്ടം. ഞായറാഴ്ച മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് മദ്രാസ് ഇന്റർനാഷനൽ സർക്യൂട്ടിൽ സംഘടിപ്പിച്ച ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പ് രണ്ടാം റൗണ്ട് കൂടിയായ സൗത്ത് ഇന്ത്യ റാലിയിൽ മൂസ ഷരീഫ്- ഹൈദരാബാദിലെ ജീത് ജഭഖ സഖ്യം ഓവറോൾ രണ്ടാംസ്ഥാനം നേടി.
ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരം ആഗസ്റ്റ് ഏഴുമുതൽ ഒമ്പതുവരെ ഇന്തോനേഷ്യയിലും അവസാന റൗണ്ട് മത്സരം ഒക്ടോബർ 30 മുതൽ നവംബർ ഒന്നുവരെ ചൈനയിലും അരങ്ങേറും. നിലവിൽ പോയന്റ് നിലയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഈ സഖ്യം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുമെന്ന പ്രതീക്ഷയിലാണ് കാർ റാലി പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

