മുംത’യുടെ ചിത്രീകരണം ആരംഭിച്ചു
text_fields‘മുംത’യുടെ സ്വിച്ച് ഓൺ കർമം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചപ്പോൾ കാസർകോട് എസ്.പി ഡി. ശിൽപ ക്ലാപ് നൽകുന്നു
കാസർകോട്: സംവിധായക പി. ഫർസാന ഒരുക്കുന്ന സിനിമ ‘മുംത’യുടെ സ്വിച്ച് ഓൺ കർമം തിങ്കളാഴ്ച നടന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന ചിത്രത്തിന്റെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും പ്രധാന ചുമതല വഹിക്കുന്നത് വനിതകളാണ്.
ആദ്യദിന ചിത്രീകരണത്തിന്റെ ലൊക്കേഷനായ കാസർകോട് ജില്ലയിലെ ബേള ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപം എം. രാജഗോപാലൻ എം.എൽ.എ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് സ്ത്രീകളുടെ സംവിധാനത്തിലുള്ള സിനിമ ഒരു സർക്കാർ നിർമിക്കുന്നതെന്ന് എം. രാജഗോപാലൻ എം.എൽ.എ. സ്ത്രീശാക്തീകരണത്തിന്റെ വ്യത്യസ്ത മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളം ഇന്ത്യക്ക് നൽകുന്നത്.
കാസർകോട് എസ്.പി ശിൽപ ക്ലാപ് നൽകി. സ്ത്രീശാക്തീകരണം വാക്കുകളിൽ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കൺമുന്നിൽ കാണാവുന്ന മാതൃകയാണ് ഈ വനിത സിനിമ പദ്ധതിയെന്ന് ഡി. ശിൽപ പറഞ്ഞു. സന്തോഷ് കീഴാറ്റൂർ, കെ.എസ്.എഫ്.ഡി.സി ബോർഡ് അംഗം ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

