മക്കൾക്കായി ഇംഗ്ലീഷ് പഠിക്കാൻ അമ്മമാർ; വരും വീട്ടിൽ ‘അമ്മട്ടീച്ചര്‍’
text_fieldsകുടുംബശ്രീ ജില്ല മിഷന്‍ നടപ്പാക്കുന്ന അമ്മട്ടീച്ചര്‍ പദ്ധതിയുടെ മൊഡ്യൂള്‍ പ്രകാശനം കുടുംബശ്രീ എക്സിക്യുട്ടിവ്
ഡയറക്ടര്‍ എച്ച്. ദിനേശന് നിര്വ്ഹിക്കുന്നു
കാസർകോട്: ഉയർന്ന വിദ്യാഭ്യാസമുളള മലയാളിയുടെ പ്രശ്നം ഇംഗ്ലീഷാണത്രെ. ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ മലയാളിയുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നു. അതിനും പരിഹാരവുമായി കുടുംബശ്രീ എത്തുകയാണ്. മക്കളുടെ പഠനത്തിന് കൈത്താങ്ങാകാൻ തയാറെടുക്കുകയാണ് അമ്മമാര്‍. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ ഇംഗ്ലീഷ് വിപ്ലവത്തിന് തിരിതെളിക്കുകയാണ് ‘അമ്മട്ടീച്ചര്‍’ എന്ന പദ്ധതി.
സ്‌കൂളില്‍നിന്ന് ലഭിക്കുന്ന അറിവിന് കുട്ടികൾക്ക് വീട്ടില്‍നിന്ന് പിന്തുണ വേണം. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ അടിത്തറയുണ്ടായാല്‍, ഇംഗ്ലീഷിലുള്ള ആശയ വിനിമയവും അനായസമാകും. ഇവിടേക്കാണ് 'അമ്മട്ടീച്ചര്‍' കടന്നുവരുന്നത്.
കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ വീട്ടില്‍വെച്ച് പറഞ്ഞുകൊടുക്കാനും, അവരോട് ലളിതമായ ഇംഗ്ലീഷില്‍ സംസാരിക്കാനും അമ്മമാരെ പ്രാപ്തരാക്കുന്നതാണ് പദ്ധതി. അമ്മമാർക്ക് നൽകുന്ന ക്ലാസുകൾ വിരസമല്ല. 25 ദിവസങ്ങളിലായി 50 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നൽകുന്നത്. സ്വന്തം ജീവിത അനുഭവങ്ങള്‍ ഇംഗ്ലീഷിലൂടെ പങ്കുവെക്കുന്നു. തെരഞ്ഞെടുത്ത അയല്‍ക്കൂട്ടങ്ങളിലെ അമ്മമാര്‍ക്ക് ഒന്നിച്ച് പരിശീലനം നല്‍കും.
പരിശീലനം ജില്ലതലത്തിലും ബ്ലോക്ക് തലത്തിലുമായി നടക്കും. ഓരോ വാര്‍ഡില്‍നിന്നും തിരഞ്ഞെടുത്ത രണ്ട് പരിശീലകര്‍ക്ക് മൂന്ന് ദിവസത്തെ നോണ്‍- റെസിഡന്‍ഷ്യല്‍ പരിശീലനം ബ്ലോക്ക് തലത്തില്‍ നല്‍കും. ഇവര്‍ പിന്നീട് അതത് വാര്‍ഡുകളിലെ അമ്മമാര്‍ക്ക് ക്ലാസുകളെടുക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ അവധി ദിവസങ്ങളില്‍ അടുത്തുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുകയെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

