കന്നി ബജറ്റിൽ പ്രഖ്യാപനങ്ങളേറെ
text_fieldsബദിയടുക്ക ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ്
കെ.എം. അശ്വിനി അവതരിപ്പിക്കുന്നു
ബദിയഡുക്ക: അർഹതപ്പെട്ട കുടുംബങ്ങൾക്ക് കിടപ്പാടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകി ബദിയടുക്ക പഞ്ചായത്തിന്റെ 2026-27 വാർഷിക ബജറ്റ് അവതരിപ്പിച്ചു.
50,10,46,648 രൂപ വരവും 43,15,17,198 രൂപ ചെലവും 6,95,29,450 രൂപ നീക്കിയിരിപ്പും കണക്കാക്കിയാണ് വൈസ് പ്രസിഡൻറ് കെ.എം. അശ്വിനി കന്നിബജറ്റ് അവതരിപ്പിച്ചത്.
ബദിയടുക്ക ടൗണിലെ ആധുനികരീതിയിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം, ബോൾകട്ടയിലെ കളിസ്ഥലം നവീകരണം, പൊതുമരാമത്ത്, കൃഷിമേഖല, ആരോഗ്യം, വിദ്യാഭ്യാസം, കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പുനരാരംഭം തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വികസന ബദിയടുക്കം’ എന്ന ബജറ്റിലെ മുദ്രാവാക്യം ആമുഖത്തിൽ പറഞ്ഞുവെക്കുന്നു. പഞ്ചായത്തിലെ 21 വാർഡുകളിലെയും വികസനപ്രവൃത്തികൾക്കായി തുക നീക്കിവെച്ചിട്ടുണ്ട്.
പ്രസിഡന്റ് ഡി. ശങ്കര അധ്യക്ഷത വഹിച്ചു. എം.എസ്. മൊയ്തു, ഖാദർ മാന്യ, മഹേഷ് വളയുഞ്ചം, ഹമീദ് കടിഞ്ചി, അവിനാഷ് റൈ, രജനി സന്ദീപ്, മാഹിൻ കേളോട്ട്, ശ്യാംപ്രസാദ് മാന്യ, ബാലകൃഷ്ണഷെട്ടി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടി എ.കെ. സരിൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

