സദാചാര പൊലീസിങ്: രണ്ടുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: പുത്തൂരിലെ ഒരു റസ്റ്റാറൻറിൽ ബംഗളൂരു സ്വദേശിനിയെയും രണ്ടു സുഹൃത്തുക്കളെയും അപമാനിക്കുകയും സുഹൃത്തായ യുവാവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ദക്ഷിണ കന്നഡ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുത്തൂർ താലൂക്കിലെ ബാലമൊഗരു സ്വദേശി ഗീതേഷ് (29), പുത്തൂർ താലൂക്കിൽ കെന്ദംബാടി ഗ്രാമത്തിലെ അശോക് (34) എന്നീ അറസ്റ്റിലായ രണ്ടുപേരും ഹിന്ദു ജാഗരണ വേദികെ പ്രവർത്തകരാണ്.
കഴിഞ്ഞ തിങ്കളാഴ്ച പുത്തൂർ മജിസ്ട്രേറ്റ് കോടതിയിൽനിന്ന്, കേസിലുള്ള തെൻറ കാർ വിട്ടുകിട്ടാൻ ബംഗളൂരുവിൽ നിന്ന് പുത്തൂരിലേക്ക് വന്നതായിരുന്നു രാജേശ്വരിയും സഹപ്രവർത്തകനും. കോടതിയിൽ ഹാജരായി തിരിച്ചുപോകുന്നതിനുമുമ്പ് രാജേശ്വരിയും സുഹൃത്തുക്കളായ ബംഗളൂരു സ്വദേശി ശിവ, ഉള്ളാൾ സ്വദേശി യു.കെ. മുഹമ്മദ് അറഫാത്ത് എന്നിവർ റസ്റ്റാറൻറിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് റസ്റ്റാറൻറിലേക്ക് സംഘടിച്ചെത്തിയ ഏഴുപേരടങ്ങുന്ന സംഘം സുഹൃത്തുക്കൾക്കൊപ്പം ഇരുന്നതിന് രാജേശ്വരിയെ അധിക്ഷേപിക്കുകയും ഫോട്ടോയെടുക്കുകയും പ്രവർത്തകരിൽ ഒരാൾ ശിവനെ ആക്രമിക്കുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

