Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാലവര്‍ഷം: കാസർകോട്...

കാലവര്‍ഷം: കാസർകോട് ജില്ലയില്‍ 144.41 ഹെക്ടര്‍ കൃഷിനാശം

text_fields
bookmark_border
crop loss 89768a
cancel
camera_alt

Representational Image

Listen to this Article

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ൽ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ല്‍ ജൂ​ലൈ എ​ട്ട് മു​ത​ല്‍ 12 വ​രെ 144.41 ഹെ​ക്ട​ര്‍ കൃ​ഷി ന​ശി​ച്ചു. 398 ക​ര്‍ഷ​ക​ര്‍ക്കാ​യി 49.19 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യ​താ​യി പ്രി​ന്‍സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സ​ര്‍ ആ​ര്‍. വീ​ണാ​റാ​ണി അ​റി​യി​ച്ചു.

ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും, ടാ​പ്പി​ങ് ന​ട​ത്തി​വ​ന്നി​രു​ന്ന 72 റ​ബ​ര്‍ മ​ര​ങ്ങ​ള്‍, 391 കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ള്‍, 1508 കാ​യ്ഫ​ല​മു​ള്ള ക​വു​ങ്ങു​ക​ള്‍, 30 കു​ല​ക്കാ​ത്ത വാ​ഴ​ക​ള്‍, 3925 കു​ല​ച്ച വാ​ഴ​ക​ൾ എ​ന്നി​വ ന​ശി​ച്ചു. റ​ബ​ര്‍ (1.44 ല​ക്ഷം), തെ​ങ്ങ് (19.55 ല​ക്ഷം), ക​വു​ങ്ങ് (4.52 ല​ക്ഷം), വാ​ഴ കു​ല​ക്കാ​ത്ത​ത് (0.12 ല​ക്ഷം), വാ​ഴ കു​ല​ച്ച​ത് (23.55 ല​ക്ഷം). 12 റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് 0.26 ഹെ​ക്ട​ര്‍ കൃ​ഷി​നാ​ശം നേ​രി​ട്ടു. 98 തെ​ങ്ങ് ക​ര്‍ഷ​ക​ര്‍ക്ക് 35.48 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശം നേ​രി​ട്ടു.

149 അ​ട​ക്ക ക​ര്‍ഷ​ക​ര്‍ക്ക് 94.80 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശം നേ​രി​ട്ടു. എ​ട്ട് വാ​ഴ ക​ര്‍ഷ​ക​രു​ടെ 0.10 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ കു​ല​ക്കാ​ത്ത വാ​ഴ​ക​ളും 131 ക​ര്‍ഷ​ക​രു​ടെ 13.77 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ കു​ല​ച്ച വാ​ഴ​ക​ളും ന​ശി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 22.41 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. കാ​റ​ഡു​ക്ക ബ്ലോ​ക്കി​ല്‍ 2.02 ല​ക്ഷം രൂ​പ​യു​ടെ​യും കാ​സ​ര്‍കോ​ട് ബ്ലോ​ക്കി​ല്‍ 0.73 ല​ക്ഷം രൂ​പ​യു​ടെ​യും നാ​ശ​മു​ണ്ട്. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ല്‍ 19.40 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി.

നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ 3.44 ല​ക്ഷം രൂ​പ​യു​ടെ​യും പ​ര​പ്പ ബ്ലോ​ക്കി​ല്‍ 1.19 ല​ക്ഷം രൂ​പ​യു​ടെ​യും നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 1.66 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.

കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 50.02 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തും കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 0.17 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ 80 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തും കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 12.47 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തും പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 0.09 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തും കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 87 ക​ര്‍ഷ​ക​ർ​ക്കും കാ​റ​ഡു​ക്ക ബ്ലോ​ക്കി​ലെ 56 ക​ര്‍ഷ​ക​ര്‍ക്കും കാ​സ​ര്‍കോ​ട് ബ്ലോ​ക്കി​ലെ 32 ക​ര്‍ഷ​ക​ര്‍ക്കും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ലെ 115 ക​ര്‍ഷ​ക​ര്‍ക്കും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 83 ക​ര്‍ഷ​ക​ര്‍ക്കും പ​ര​പ്പ ബ്ലോ​ക്കി​ലെ 25 ക​ര്‍ഷ​ക​ര്‍ക്കും കൃ​ഷി​നാ​ശം നേ​രി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monsooncrop loss
News Summary - Monsoon: 144.41 hectare crop loss in Kasaragod district
Next Story