Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലവര്‍ഷം; ജില്ലയിൽ 13 വീടുകൾ തകർന്നു, രണ്ട് മരണം

text_fields
bookmark_border
rain  updates
cancel

കാസര്‍കോട്: ജില്ലയില്‍ ഇതുവരെ മൂന്നുവീടുകള്‍ പൂര്‍ണമായും പത്ത് വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം കണക്കാക്കി. കാസര്‍കോട് താലൂക്കില്‍ രണ്ട് കുട്ടികള്‍ മതില്‍ ഇടിഞ്ഞുവീണ് മരിച്ചു.

ജില്ലയിലെ ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് ഉയരുന്നതായി ജൂലൈ രണ്ടിന് കേന്ദ്ര ജലകമീഷന്‍ അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല ഫയര്‍ ഓഫിസര്‍ അറിയിച്ചു. യോഗത്തിൽ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട അവസ്ഥ മുന്നില്‍കണ്ട് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി. ഉദയകുമാര്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. തഹസില്‍ദാര്‍മാരായ പ്രേം രാജ്, വി. ശ്രീകുമാര്‍, കെ. രമേശന്‍, കെ.ബി. രാമു, എല്‍.എസ്.ജി.ഡി ജോ.ഡയറക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ട് നീ​ല​ക​ണ്ഠ​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു

ഉ​ദു​മ: കീ​ഴു​ർ ക​ട​പ്പു​റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ട് കെ. ​നീ​ല​ക​ണ്ഠ​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. കീ​ഴു​ർ ക​ട​പ്പു​റ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ഭാ​ര്യ ശാ​രി​ക, മ​ക്ക​ളാ​യ അ​ഭി​ഷേ​ക്, നി​ഹാ​ൻ, ശാ​രി​ക​യു​ടെ സ​ഹോ​ദ​ര​നും കി​ട​പ്പു​രോ​ഗി​യു​മാ​യ ഷാ​ജി എ​ന്നി​വ​രാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ത​ക​ർ​ന്ന വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി കെ. ​നീ​ല​ക​ണ്ഠ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം സു​കു​മാ​രി ശ്രീ​ധ​ര​ൻ, ചെ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡി. ​ദി​ലീ​പ് കു​മാ​ർ, മ​ത്സ്യ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഗം​ഗാ​ധ​ര​ൻ, സി.​എ​ൽ. റ​ഷീ​ദ് ഹാ​ജി, മ​നോ​ഹ​ര​ൻ കീ​ഴു​ർ, കൃ​ഷ്ണ​ൻ ഗു​ളി​ക​ൻ വെ​ളി​ച്ച​പ്പാ​ട​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Monsoon; 13 houses destroyed in the district, two dead
Next Story