Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഊരുകാർക്ക് തണലായി സഞ്ചരിക്കുന്ന റേഷൻകട

text_fields
bookmark_border
വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആശ്വാസമാകും
ഊരുകാർക്ക് തണലായി സഞ്ചരിക്കുന്ന റേഷൻകട
cancel
camera_alt

 വെള്ളരികുണ്ടിൽ ഗോത്രവർഗ മേഖലക്ക് സഞ്ചരിക്കുന്ന റേഷൻകട മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വെള്ളരികുണ്ട്: റേഷൻകടകളിൽ നേരിട്ടെത്താൻ പ്രയാസമുള്ള വിദൂരവനമേഖലകളിലും ഗോത്രവർഗ ഊരുകളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് വാസസ്ഥലത്തിന് സമീപം റേഷൻ സാധനങ്ങൾ എത്തിച്ചുനൽകുന്ന സഞ്ചരിക്കുന്ന റേഷൻകട ഗോത്രവർഗമേഖലക്ക് താങ്ങാകും.

സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 148ഓളം ഗോത്രവർഗ ഊരുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു. ജില്ലയിലെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയാണ് സംസ്ഥാന തലത്തിൽ മന്ത്രി അനൂപ് ജേക്കബ് വെള്ളരികുണ്ടിൽ ഉദ്ഘാടനം ചെയ്തത്. മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിലും സമയങ്ങളിലും വാഹനം കോളനികളിലെത്തും. ഇ-പോസ് ഉപകരണം ഉപയോഗിച്ച് റേഷൻ കാർഡ് ഉടമകൾക്ക് വിതരണം നടത്തും.

ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ലത അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രജിത, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. സൈമണ്‍, ജില്ല പഞ്ചായത്ത് അംഗം ബിന്‍സി ജെയിന്‍, ബളാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷോബി ജോസഫ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഫൈസല്‍, ബളാല്‍ പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ഷാജന്‍ പൈങ്ങോട്ട്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.കെ. ഫൈസല്‍, എ. അപ്പുക്കുട്ടന്‍, കെ.പി. ഗഫൂര്‍, ആന്റക്‌സ് പി. ജോസഫ്, എന്‍. പുഷ്പരാജന്‍, ഷൈജി ഓട്ടപ്പള്ളി, ജെറ്റോ ജോസഫ്, അബ്രഹാം തേക്കുംകാട്ടില്‍, എ. വേലായുധന്‍, മാത്യു കളത്തൂര്‍, പി.വി. ഉമേശന്‍, കെ.ടി. സ്‌കറിയ, ഊരു മൂപ്പന്‍ പി. രാഘവന്‍, ജില്ല സപ്ലൈ ഓഫിസര്‍ എം. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ. ഹിമ സ്വാഗതവും സി.വി. മോഹനകുമാര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഊരുകാർക്ക് തണലായി സഞ്ചരിക്കുന്ന റേഷൻകട
Next Story