Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കുമ്പള: ബന്തിയോട് അടുക്കയിൽ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി. ജാർഖണ്ഡ് സ്വദേശിയും അടുക്കയിൽ താമസക്കാരനുമായ മുഹമ്മദ് അഹ്സം എന്നയാളുടെ മകൻ ഹുസൈൻ അൻസാരിയെയാണ് ഈ മാസം പതിനാലാം തീയ്യതി ഉച്ചയ്ക്ക് ഒരു മണി മുതൽ കാണാതായത്.
ഹിന്ദി, മക്ഹി ഭാഷകൾ സംസാരിക്കുന്ന കുട്ടിക്ക് അൽപം ബുദ്ധി വൈകല്യം ഉള്ളതായി പരാതിയിൽ പറയുന്നു. വെള്ള ട്രൗസറും നീല ഷർട്ടുമാണ് കാണാതാവുന്ന സമയത്ത് ധരിച്ചിരുന്നത്. നീളൻ മുടി. ഇരു നിറം. ഏകദേശം 125 സെ.മീ. ഉയരമുള്ള കുട്ടിയുടെ കാൽപാദത്തിന് മുകളിലായി ഉണങ്ങിയ ഒരു മുറിവിന്റെ അടയാളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

