Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചൊട്ട പാലം മന്ത്രി...

ചൊട്ട പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ചൊട്ട പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
cancel
camera_alt

ചൊ​ട്ട പാ​ലം പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാസർകോട്: മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ട പാലം പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു.

കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ സി.ജെ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. നിഷ, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് പയറ്റിയാൽ, മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രഭാകരൻ, ജില്ല ആസൂത്രണ സമിതി അംഗം സി.

രാമചന്ദ്രൻ, ചൊട്ട പാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ മോഹനൻ നായർ പാലക്കൽ, എം. മാധവൻ എന്നിവർ സംസാരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഘാടകസമിതി ചെയർമാനുമായ ഇ. കുഞ്ഞിരാമൻ സ്വാഗതവും കെ.ആർ.എഫ്.ബി കാസർകോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.

പാലത്തിനുവേണ്ടി സ്ഥലം വിട്ടുനൽകിയ മോഹനൻ പാലക്കൽ ഉൾപ്പെടെയുള്ള 26 പ്രദേശവാസികളെയും ജാസ്മിൻ കൺസ്ട്രക്ഷനെയും മേൽനോട്ടം വഹിച്ച കിഫ്‌ബി കേരള റോഡ് ഫണ്ട് ബോർഡ് പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. പയസ്വിനിപ്പുഴക്ക് കുറുകെ മുളിയാർ, ബേഡഡുക്ക എന്നി രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചൊട്ട പാലം നിലവിൽ വന്നതോടെ കുണ്ടംകുഴിയിൽനിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം എട്ടു കിലോമീറ്ററിലേറെ കുറഞ്ഞു. 18.30 കോടി രൂപ ചെലവിലാണ് നിർമാണം.

130 മീറ്റർ നീളത്തിലുള്ള പാലത്തിന് അഞ്ച് സ്പാനുകളുണ്ട്. 11 മീറ്ററാണ് വീതി. ഇതിൽ ഏഴര മീറ്റർ റോഡും ബാക്കി ഇരു വശങ്ങളിലും നടപ്പാതകളുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഓരോ കിലോമീറ്റർ അപ്രോച്ച് റോഡും നിർമിച്ചു.

കിലോമീറ്ററുകളോളം താണ്ടി കുറ്റിക്കോൽ വഴി ഇരിയണ്ണി പോകുന്നവർക്കും പൊയ്‌നാച്ചി വഴി കാസർകോട് പോകുന്നവർക്കും വലിയ ആശ്വാസമാവുകയാണ് ചൊട്ട പാലം. ഒറ്റപ്പെട്ടു കിടന്ന ചൊട്ടയിലെ ജനങ്ങൾക്ക് ഇരു പഞ്ചായത്തുകളിലേക്കും ഇനി യഥേഷ്ടം സഞ്ചരിക്കാനും പാലം വഴിയൊരുക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeinaugurationMuhammad Riyas
News Summary - Minister Muhammad Riyas inaugurated the Chotta Bridge
Next Story