‘മികവുത്സവം’ പരീക്ഷക്ക് തുടക്കം; കാസർഗോഡ് 364 കേന്ദ്രങ്ങൾ
text_fieldsമികവുത്സവം പരീക്ഷയുടെ ജില്ലതല ഉദ്ഘാടനം സാവിത്രിക്ക് ചോദ്യപേപ്പർ നൽകി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു
കാസർകോട്: ദേശീയ സാക്ഷരത പദ്ധതിയായ ഉല്ലാസിന്റെ ഭാഗമായി സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നേതൃത്വത്തിലുള്ള മികവുത്സവം സാക്ഷരത പരീക്ഷക്ക് തുടക്കമായി. ജില്ലയിൽ 364 കേന്ദ്രങ്ങളിലാണ് മികവുത്സവം.
ജില്ലതല ഉദ്ഘാടനം മുളിയാർ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര സാമൂഹിക പഠനകേന്ദ്രത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന സാക്ഷരത പഠിതാവായ 78കാരി സാവിത്രിക്ക് ചോദ്യപേപ്പർ നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി അധ്യക്ഷത വഹിച്ചു. സാക്ഷരതമിഷൻ ജില്ല കോഓഡിനേറ്റർ പി.എൻ. ബാബു മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. മോഹനൻ, കെ.പി. മുരളീധരൻ, നോഡൽ പ്രേരക് തങ്കമണി, പഞ്ചായത്ത് പ്രേരക് വി. പുഷ്പലത, അധ്യാപിക അശ്വിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

