Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമീഡിയവൺ വിലക്ക്​:...

മീഡിയവൺ വിലക്ക്​: പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു - രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.പി

text_fields
bookmark_border
മീഡിയവൺ വിലക്ക്​: പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു - രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.പി
cancel
camera_alt

മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം വി​ല​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കാ​സ​ർ​കോ​ട്​ പ്ര​സ് ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​

കാ​സ​ർ​കോ​ട്​: പ്ര​തി​ക​രി​ക്കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ക​യാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​തി‍ന്റെ ഭാ​ഗ​മാ​ണ്​ മീ​ഡി​യ​വ​ൺ വി​ല​ക്ക്​ എ​ന്നും രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഇ​ത്​ ഒ​രൊ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം വി​ല​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കാ​സ​ർ​കോ​ട്​ പ്ര​സ് ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചാ​ന​ൽ നി​രോ​ധി​ച്ച​തി​നു​ള്ള കാ​ര​ണം മു​ദ്ര​വെ​ച്ച ക​വ​റി​ൽ ര​ഹ​സ്യ​മാ​ക്കി​വെ​ക്കു​ക​യ​ല്ല വേ​ണ്ട​ത്. അ​ത്​ ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം. ദേ​ശ​വി​രു​ദ്ധ​ർ ആ​രാ​ണെ​ന്ന് ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ ബോ​ധ്യ​മാ​വും. ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് മാ​പ്പ് എ​ഴു​തി ന​ൽ​കി​യ വി.​ഡി. സ​വ​ർ​ക്ക​റെ പാ​ർ​ല​മെ​ന്‍റി​ൽ സ്ഥാ​പി​ച്ച​ത് മോ​ദി സ​ർ​ക്കാ​റാ​ണ്. ഗാ​ന്ധി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ഗോ​ദ്​​സെ​ക്ക് ക്ഷേ​ത്രം പ​ണി​യു​ന്നു.

ച​രി​ത്രം തി​രു​ത്തി​യെ​ഴു​തു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റെ​ന്നും ഉ​ണ്ണി​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സ്​​ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, എം. ​രാ​ജ​ഗോ​പാ​ല​ൻ, എ.​കെ.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​അ​ബ്ദു​റ​ഹ്മാ​ൻ (മു​സ്​​ലിം ലീ​ഗ്), അ​ഡ്വ. സു​രേ​ഷ് ബാ​ബു (സി.​പി.​ഐ), ടി.​കെ. രാ​ജ​ൻ (സി.​ഐ.​ടി.​യു), അ​സീ​സ് ക​ട​പ്പു​റം (ഐ.​എ​ൻ.​എ​ൽ), അ​ഷ്റ​ഫ് എ​ട​നീ​ർ, അ​സീ​സ് ക​ള​ത്തൂ​ർ (മു​സ്​​ലിം യൂ​ത്ത് ലീ​ഗ്), മു​ഹ​മ്മ​ദ് വ​ട​ക്കേ​ക്ക​ര (വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ), കെ.​വി. കൃ​ഷ്ണ​ൻ (എ.​ഐ.​ടി.​യു.​സി), ജ​ലീ​ൽ (എ​ൻ.​എ​ൽ.​യു), ഹ​മീ​ദ് ക​ക്ക​ണ്ടം (എ​ഫ്.​ഐ.​ടി.​യു), സി.​എ. യൂ​സു​ഫ് (ഫ്ര​റ്റേ​ണി​റ്റി), ബ​ഷീ​ർ ശി​വ​പു​രം ( ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി),റ​ഈ​സ് മ​ഞ്ചേ​ശ്വ​ർ (എ​സ്.​ഐ.​ഒ), സു​മൈ​ല (ജി.​ഐ.​ഒ), ഷ​റ​ഫു​ന്നി​സ ഷാ​ഫി (അ​വേ​ക്ക്), ര​വീ​ന്ദ്ര​ൻ പാ​ടി, അ​ഷ്റ​ഫ് അ​ലി ചേ​ര​ങ്കൈ, പ​ത്മ​നാ​ഭ​ൻ ബ്ലാ​ത്തൂ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം, അ​ബ്ദു​റ​ഹ്ൻ ആ​ലൂ​ർ, ഉ​ദി​നൂ​ർ സു​കു​മാ​ര​ൻ, അ​ഷ്റ​ഫ് കൈ​ന്താ​ർ, രാ​ജേ​ഷ് മാ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഷ​ഫീ​ക്ക് ന​സ​റു​ല്ല സ്വാ​ഗ​ത​വും പ്ര​ദീ​പ് നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonerajmohan unnithan
News Summary - MediaOne ban: Respondents branded as traitors - Rajmohan Unnithan MP
Next Story