അടിയന്തരാവസ്ഥ കാലത്തെ മാധ്യമ നിയന്ത്രണം മറ്റൊരു രൂപത്തിൽ തുടരുന്നു-മന്ത്രി സി.പി. ജോണ്‍
text_fieldsകാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മാധ്യമ അവാര്‍ഡുദാന ചടങ്ങ് ഗതാഗത മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ജീവവായുവാണ് സ്വതന്ത്ര പത്രപ്രവര്‍ത്തനമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെ മാധ്യമപുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്താണ് പത്രപ്രവർത്തനത്തെ ബോധപൂർവം ഉപദ്രവിച്ചു. അത് മറ്റൊരു രീതിയിൽ തുടരുന്നു എന്നുമാത്രം-മന്ത്രി പറഞ്ഞു.
മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള എം.വി. ദാമോദരന്‍ സ്മാരക അവാര്‍ഡ് മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണനും മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേന്ദ്രന് നീലേശ്വരം സ്മാരക പുരസ്കാരത്തിന് ന്യൂസ് മലയാളം റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവനും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള ടി. കുഞ്ഞിരാമന് മാസ്റ്റർ പുരസ്കാരത്തിന് മാതൃഭൂമി തൃക്കരിപ്പൂര്‍ റിപ്പോര്‍ട്ടര്‍ പി. ശില്പക്കും കെ.വി. രാമുണ്ണി അവാര്‍ഡ് ഉത്തരദേശം ലേഖകന്‍ പി. പ്രവീണ്‍കുമാറിനും മന്ത്രി നല്കി. പ്രസ് ഫോറം കെട്ടിടത്തിന്റെ രൂപ രേഖ മന്‍സൂര്‍ ആശുപത്രി ചെയര്മാന് സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി മന്ത്രി സി.പി. ജോണിന് കൈമാറി.
തോട്ടോന്‍ കോമന് മണിയാണിയുടെ സ്മരണക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ് ടി.എന്‍. സിദ്ധാര്‍ഥ് എന്നിവര്‍ക്ക് ഗോവിന്ദന് പള്ളിക്കാപ്പില്‍ വിതരണം ചെയ്തു. അവാര്‍ഡ് ജേതാക്കളെ രവീന്ദ്രന് രാവണേശ്വരം പരിചയപ്പെടുത്തി. ടി. മുഹമ്മദ് അസ്ലം മന്ത്രി സി.പി ജോണിന് ഉപഹാരം നല്കി.
നഗരസഭ ചെയര്മാന് വി.വി. രമേശന് മുഖ്യാതിഥിയായി. എം.പി. ജാഫര്‍, അനില്‍ വാഴുന്നോറൊടി, ടി.വി. ഉമേശന്, പ്രശാന്ത്, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, ഐശ്വര്യ കുമാരന്, ടി.കെ. രാജന്, സുധാകരന് മടിക്കൈ, വി. സുരേഷ് മോഹന്‍, പ്രദീപന്, വി.കെ രവീന്ദ്രന് എന്നിവർ സംസാരിച്ചു.
വിവിധ ബഹുമതികൾ നേടിയ മാനുവല്‍ കുറിച്ചിത്താനം, ടി.കെ. നാരായണൻ, ബാബു കോട്ടപ്പാറ എന്നിവരെ നഗരസഭ ചെയര്മാന് വി.വി. രമേശൻ മന്‍സൂര്‍ ആശുപത്രി ചെയര്മാന് കുഞ്ഞഹമ്മദ് സി. പാലക്കി എന്നിവർ ആദരിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും കെ.എസ്. ഹരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

