Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരത്തിൽ എം.ഡി.എം.എ വേട്ട; ഒരാൾ പിടിയിൽ

text_fields
bookmark_border
നഗരത്തിൽ എം.ഡി.എം.എ വേട്ട; ഒരാൾ പിടിയിൽ
cancel
Listen to this Article

കാസർകോട്: കാസർകോട് നഗരത്തിൽ എം.ഡി.എം.എ വേട്ട. പരിശോധനക്കിടെ നിർത്താതെപോയ വാഹനം പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലവരുന്ന നിരോധിത രാസലഹരിയായ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. കാസർകോട് മുട്ടത്തൊടി കല്ലക്കട്ട സ്വദേശി ബേള കൊല്ലങ്കാനയിൽ താമസിക്കുന്ന ബി. മുഹമ്മദ് റഫീഖാണ് (39) കാസർകോട് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 50 ഗ്രാമോളം എം.ഡി.എം.എ പിടികൂടി.സബ് ഇൻസ്‌പെക്ടർ സി.ആർ. മൗഷാമിയും സംഘവും വിദ്യാനഗർ ഗവ. കോളജിന് സമീപം സർവിസ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ച കാർ എത്തിയത്.

പരിശോധനക്കായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വേഗം കുറച്ചശേഷം പെട്ടെന്ന് സ്പീഡ് കൂട്ടി ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടർന്ന് ഗവ. കോളജിന് സമീപം കാറിന് കുറുകെ പൊലീസ് വാഹനമിട്ടാണ് തടഞ്ഞത്. കാസർകോട് എ.എസ്.പി അച്യുത് അശോകിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സി.ആർ. മൗഷമി, നെജിൽ രാജ്, സി.പി.ഒമാരായ ഗുരുരാജ്, ജെയിംസ്, എ.വി. നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭക്തശൈവൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MDMA bust in the city; one person arrested
Next Story