Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ​തി​നൊ​ന്നു​കാ​രി​യെ...

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വ്

text_fields
bookmark_border
പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന​ത​ട​വ്
cancel

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന 11 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് പോ​ക്സോ കോ​ട​തി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചു. ചീ​മേ​നി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ.

പ​ന​യാ​ൽ മ​യി​ലാ​ട്ടി കു​റു​ക്ക​ൻ​കു​ന്ന് കോ​ള​നി​യി​ലെ മ​ധു​സൂ​ദ​ന​ൻ നാ​യ​രെ(63)​യാ​ണ് ശി​ക്ഷി​ച്ച​ത്. 2023 മേ​യ് 25ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ സ​മ​യം കു​ട്ടി​യും അ​നു​ജ​നും വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്ത് പ്ര​തി കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ലാ​ണ് ജ​ഡ്ജ് പി.​എം. സു​രേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്.

ചീ​മേ​നി പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​അ​ജി​ത​യാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSexual AssaultSentenced in prisonKasargodCrime
News Summary - Man sentenced to 30 years in prison for raping 11-year-old girl
Next Story