ജാമ്യത്തിലിറങ്ങിയയാൾ വീണ്ടും ഹഷീഷുമായി പിടിയിൽ
text_fieldsകലന്തർ ഷാഫി
കാസർകോട്: 450 ഗ്രാം ഹഷീഷുമായി കാറിൽ യാത്രചെയ്തയാൾ പിടിയിൽ. മഞ്ചേശ്വരം തെക്കേക്കുന്നിൽ കെ.എൽ 60 വി 8318 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽനിന്നാണ് 130 ഗ്രാം ഹഷീഷ്, രണ്ടു മൊബൈൽ ഫോൺ എന്നിവ പിടികൂടിയത്. ഇതിൽ ദക്ഷിണ കാനറയിലെ കലന്തർ ഷാഫി എന്നയാളെ ഒന്നാം പ്രതിയായി അറസ്റ്റുചെയ്തു.
കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹഷീഷ് പിടികൂടിയത്.
കലന്തർ ഷാഫിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി മൊയ്തീൻ യാസിർ കടന്നുകളഞ്ഞു. തുടർന്ന് കലന്തർ ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൊയ്തീൻ യാസിറിന്റെ വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 320 ഗ്രാം ഹഷീഷും കണ്ടെത്തി. കഴിഞ്ഞയാഴ്ച കലന്തർ ഷാഫിയെ 100 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
കലന്തർ ഷാഫിക്കെതിരെ കർണാടകയിലടക്കം സമാന കേസുകളുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.വി. മുരളി, പ്രിവന്റിവ് ഓഫിസർമാരായ (ഗ്രേഡ്) കെ. നൗഷാദ്, സി. അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. മഞ്ജുനാഥൻ, ടി.വി. അതുൽ, വനിത സിവിൽ എക്സൈസ് ഓഫിസർ വി. റീന, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സജീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

