ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഅഭിലാഷ് എന്ന ഹബീബ്
കാസര്‍കോട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പോട്ടോരി അഭിലാഷ് എ.ന്ന ഹബീബിനെ (26)യെയാണ് മഞ്ചേശ്വരം അട്ടഗോളിയിൽ വെച്ച് കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തത്.
കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്സാന(26)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. ഉമ്മക്ക് അസുഖമായതിനാല്‍ യുവതി മൊഗ്രാല്‍പുത്തൂരിലെ വീട്ടിലെത്തിയിരുന്നു. ഇവിടെയെത്തിയ യുവാവ് ദേഹോപദ്രവം ഏൽപിച്ചതോടെ റുക്സാന പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് എ.എസ്.ഐ. ജോസഫ്, പൊലീസുകാരായ ജെയിംസ്, രാജേഷ് എന്നിവര്‍ ഇവിടെയെത്തി. മൊഴിയെടുക്കുന്നതിന് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോടു ചേര്‍ന്ന് പതുങ്ങിയിരുന്ന ഹബീബ് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ കത്തിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊലീസ് യുവാവിനെ തള്ളിമാറ്റിയതു കൊണ്ടാണ് കൊലപാതക ശ്രമം പരാജയപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

